കാസര്‍ഗോഡ്: നാലുകെട്ട്വീട്ടില് യുവതിയെ കൊലപ്പെടുത്തി തുണിയില്‍ പൊതിഞ്ഞനിലയില്‍ കണ്ടെത്തി. കൊല്ലം സ്വദേശിനി നീതു(28) ആണ് മരിച്ചത്. ഭര്‍ത്താവ് വയനാട് പുല്‍പ്പള്ളി സ്വദേശിയായ ആന്റോ(32) ഒളിവിലാണ്. ഇയാളെ പോലീസ് തിരയുകയാണ്.
42 ദിവസംമുമ്പ് ബദിയഡുക്ക ഏല്ക്കാനയിലെ ഷാജിയുടെ റബര്‍തോട്ടത്തില്‍ ടാപ്പിങ് ജോലിക്ക് എത്തിയതായിരുന്നു നീതുവും ആന്റോയും. ഇവര്‍ താമസിച്ച വീട്ടിലാണ് തുണിയില്‍ പൊതിഞ്ഞനിലയില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. ദുര്‍ഗന്ധം ഉണ്ടായതിനെത്തുടര്‍ന്ന് പ്രദേശവാസികള്‍ ബുധനാഴ്ച വൈകിട്ടോടെ വീടിന്റെ മേല്‍ക്കൂരയില്‍ കയറി നോക്കിയപ്പോഴാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് ഏതാനും ദിവസത്തെ പഴക്കമുണ്ടെന്നാണു കരുതുന്നത്.
വിവരമറിഞ്ഞ് ബദിയടുക്ക എസ്.ഐ. വിനോദ് കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. മിശ്രവിവാഹം നടത്തിയ യുവതിയാണു മരിച്ചതെന്നാണു പോലീസിനു ലഭിച്ചിരിക്കുന്ന വിവരം. റബര്‍തോട്ടം ഉടമയായ ഷാജിയുടെ മൊഴിയിലൂടെയാണു മരിച്ച യുവതിയുടെ പേരുവിവരങ്ങളും മറ്റും പോലീസിനു ലഭിച്ചത്.

