റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഇന്ത്യന്‍
ചുമ മരുന്നിനെതിരേ
ഡബ്ല്യു.എച്ച്.ഒ.
മുന്നറിയിപ്പ്

January 13, 2023 - 1:24 pm

ജനീവ(സ്വിറ്റ്‌സര്‍ലന്‍ഡ്): ഇന്ത്യന്‍ നിര്‍മിത ചുമമരുന്നിനെതിരേ ലോകാരോഗ്യ സംഘടന (ഡബ്ല്യു.എച്ച്.ഒ). നോയ്ഡയിലെ മാരിയോണ്‍ ബയോടെക് പുറത്തിറക്കുന്ന ആംബറോനോള്‍, ഡോക്ക്-1 മാക്‌സ് സിറപ്പുകള്‍ കുട്ടികള്‍ക്കു നല്‍കുന്നത് ഡബ്ല്യു.എച്ച്.ഒ. വിലക്കി. ചുമയ്ക്കുള്ള ഈ ഇന്ത്യന്‍ നിര്‍മിത മരുന്നുകള്‍ കഴിച്ച് ഉസ്‌ബെക്കിസ്ഥാനില്‍ 19 കുട്ടികള്‍ മരിച്ചെന്ന ആരോപണത്തിനു പിന്നാലെയാണ് ജാഗ്രതാനിര്‍ദേശം.

രണ്ടു മരുന്നുകളിലും അമിതമായ തോതില്‍ ഡയത്തലീന്‍ ഗ്ലൈക്കോളും എഥിലിനും അടങ്ങിയിട്ടുണ്ടെന്ന ലബോറട്ടറി പരിശോധനാ ഫലങ്ങളുടെ പശ്ചാത്തലത്തിലാണ് ലോകാരോഗ്യ സംഘടന വിലക്കുമായി രംഗത്തുവന്നത്. 18 കുട്ടികളും മരിച്ചത് ഇന്ത്യന്‍ നിര്‍മിത മരുന്ന് കഴിച്ചതിനെ തുടര്‍ന്നാണെന്ന് ഡിസംബറില്‍ ഉസ്‌ബെക്കിസ്ഥാന്‍ ആരോഗ്യ മന്ത്രാലയം ആരോപിച്ചിരുന്നു. രണ്ടു മരുന്നുകളും മേഖലയിലെ മറ്റ് രാജ്യങ്ങളിലേക്കും എത്തിയിരിക്കാമെന്ന കണക്കുകൂട്ടലിലാണ് ഡബ്ല്യു.എച്ച്.ഒ.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *