റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ലക്ഷദ്വീപ് എം.പിയെ
ശിക്ഷിച്ച വിധിക്ക് സ്‌റ്റേയില്ല

January 13, 2023 - 1:32 pm

കൊച്ചി: ലക്ഷദ്വീപ് എം.പി. മുഹമ്മദ് െഫെസല്‍ ഉള്‍പ്പടെയുള്ളവരെ ശിക്ഷിച്ച വിധിക്ക് സ്‌റ്റേയില്ല. െഹെക്കോടതി അപ്പീല്‍ 17 നു പരിഗണിക്കാന്‍ മാറ്റി. വധശ്രമക്കേസില്‍ എം.പി. ഉള്‍പ്പടെ നാല് പേര്‍ക്കെതിരേയാണ് കവരത്തി സെഷന്‍സ് കോടതി 10 വര്‍ഷം കഠിന തടവും ഒരു ലക്ഷം രൂപ വീതം പിഴയും ശിക്ഷ വിധിച്ചത്. 2009ല്‍ പടന്നാത സാലിഹ്‌നെഹ്ന ആക്രമിച്ച കേസിലാണ് മുഹമ്മദ് ഫൈസല്‍ ഉള്‍പ്പടെ ശിക്ഷിക്കപ്പെട്ടത്. 2009 ലെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുണ്ടായ സംഘര്‍ഷമാണ് അടിപിടിയില്‍ കലാശിച്ചത്. ആസൂത്രിത അക്രമമായിരുന്നില്ലെന്നും കേസ് രാഷ്ട്രീയപ്രേരിതമാണെന്നും ചൂണ്ടിക്കാട്ടിയാണ് അപ്പീല്‍ നല്‍കിയത്. മുന്‍ എം.പി. ഹംദുള്ള സെയ്തിന്റെ അടുത്ത ബന്ധുവായ സാലിഹ് ഉള്‍പ്പെടെയുള്ളവരെ എം.പി. മര്‍ദ്ദിച്ചെന്നാണ് പ്രോസിക്യൂഷന്‍ കേസ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *