റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കൊരട്ടിയില്‍ കാറ്റും മഴയും; വന്‍ നാശനഷ്ടം

July 6, 2020 - 12:55 pm

കൊരട്ടി: തൃശൂര്‍ ജില്ലയിലെ കൊരട്ടിയില്‍ ഞായറാഴ്ച രാത്രി ചുഴലിക്കാറ്റിനെ തുടര്‍ന്ന് വന്‍ നാശനഷ്ടമുണ്ടായി. പൊങ്ങം, ചിറങ്ങര മേഖലയിലാണ് നാശനഷ്ടം കൂടുതല്‍ ഉണ്ടായത്. ചുഴലിക്കാറ്റിനൊപ്പം ശക്തമായ മഴയും പെയ്തു. വൃക്ഷങ്ങള്‍ കടപുഴകിയും ശിഖരങ്ങള്‍ ഒടിഞ്ഞുവീണും വാഹനഗതാഗതം തടസ്സപ്പെട്ടിട്ടുണ്ട്. നിര്‍ത്തിയിട്ടിരുന്ന ലോറി മറിഞ്ഞു. പലയിടത്തും വൈദ്യതി വിതരണവും തകരാറിലായി. മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ പ്രധാന റോഡുകളിലെ തടസ്സങ്ങള്‍ നീക്കിയിട്ടുണ്ട്. കാറ്റിന്റെയും മഴയുടെയും ശക്തിയില്‍ ദേശീയപാതയില്‍ നിര്‍ത്തിയിട്ടിരുന്ന ലോറി മറിഞ്ഞു. 20ഓളം വീടുകളുടെ ആസ്ബസ്റ്റോസ് ഷീറ്റുകള്‍ പറന്നുപോയിട്ടുണ്ട്. നാശനഷ്ടത്തിന്റെ കണക്ക് ശേഖരിച്ചുവരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *