താരരാജാവ് രജനീകാന്ത് ബസ് കണ്ടക്ടറിൽ നിന്ന് സൂപ്പർ താരമായി മാറിയത് താരം തന്നെ പലപ്പോഴും തുറന്നുപറഞ്ഞിട്ടുണ്ട്.സിനിമയിലെത്തും മുന്‍പ് താരത്തിന്റെ ജീവിതം ഏറെ ദുരിതങ്ങള്‍ നിറഞ്ഞതായിരുന്നു. സാമ്പത്തികമായി ഏറെ ബുദ്ധിമുട്ടിയ കാലം രജനികാന്തിന് ഉണ്ടായിരുന്നു.
1950 ഡിസംബര്‍ 12 നായിരുന്നു രജനികാന്തിന്റെ ജനനം.സാമ്പത്തികമായി പിന്നോക്കം നില്ക്കുന്ന ഒരു കുടുംബത്തിലാണ് രജനികാന്ത് ജനിച്ചത്.സിനിമയെ സ്വപ്നം കണ്ടിരുന്നെങ്കിലും വീട്ടിലെ ബുദ്ധിമുട്ടുകള്‍ കാരണം കിട്ടുന്ന ജോലിക്കെല്ലാം പോയിരുന്ന രജനി സിനിമയിലെത്തും മുന്‍പ് 750 രൂപ ശമ്പളക്കാരനായ ബസ് കണ്ടക്ടറായിരുന്നു.




