റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ലീഗിനെ കുറിച്ചുള്ള പിണറായി വിജയന്റെ നിലപാട് ഗോവിന്ദന്‍ തിരുത്തിയതില്‍ സന്തോഷമെന്ന് വി ഡി സതീശന്‍

December 10, 2022 - 8:11 pm

തിരുവനന്തപുരം: മുസ്ലിം ലീഗിനെ കുറിച്ചുള്ള പിണറായി വിജയന്റെ നിലപാട് എം വി ഗോവിന്ദന്‍ തിരുത്തിയതില്‍ സന്തോഷമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ലീഗ് വര്‍ഗീയ പാര്‍ട്ടിയല്ലെന്ന എം വി ഗോവിന്ദന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

യു ഡി എഫില്‍ കുഴപ്പങ്ങള്‍ ഉണ്ടാക്കാനാണ് സിപിഎം ശ്രമമെങ്കില്‍ നടപ്പില്ലെന്നും ആ പരിപ്പ് വേവില്ലെന്നും സതീശന്‍ പറഞ്ഞു. ലീഗ് യു ഡി എഫിന്റെ അഭിവാജ്യഘടകമാണ്ഏകീകൃത സിവില്‍ കോഡ് ബില്ലിനെ രാജ്യസഭയില്‍ കോണ്‍ഗ്രസ് എതിര്‍ത്തെന്നും സതീശന്‍ വിശദീകരിച്ചു. ജെബി മേത്തര്‍ബില്ലിനെ ശക്തമായി എതിര്‍ത്തു. അബ്ദുല്‍ വഹാബിന്റെ വിമര്‍ശനത്തെക്കുറിച്ച് അറിയില്ല. അത് അദ്ദേഹത്തോട് തന്നെ ചോദിക്കണമെന്നും സതീശന്‍ പറഞ്ഞു.ബിജെപിക്ക് കേരളത്തില്‍ സ്ഥാനമില്ല. ബിജെപിക്ക് ഇപ്പോള്‍ എന്താണ് പ്രസക്തി? ഇവിടെ എല്‍ഡിഎഫും-യുഡിഎഫും തമ്മിലാണ് പോരാട്ടമെന്നും വി ഡി സതീശന്‍ വ്യക്തമാക്കി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *