തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലെ കാലിത്തൊഴുത്തിലെ പശുക്കളെ എത്തിക്കുന്നതും പരിപാലിക്കുന്നതും മൃഗസംരക്ഷണ വകുപ്പല്ലെന്ന് വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി. 2022 ജൂണിലാണ് ക്ലിഫ് ഹൗസില്‍ പുതിയ കാലിത്തൊഴുത്ത് നിര്‍മ്മാണത്തിനും ചുറ്റുമതില്‍ നിര്‍മ്മാണത്തിനുമായി 42.90 ലക്ഷം രൂപ പൊതുമരാമത്ത് വകുപ്പ് അനുവദിച്ചത്. ക്ലിഫ് ഹൗസിലെ 42.90 ലക്ഷം തൊഴുത്തിൽ എത്ര കന്നുകാലികളെ നൽകിയെന്ന് റോജി എം. ജോൺ വിവരാവകാശം ആവശ്യപ്പെട്ടതിനെ jhതുടര്‍ന്നാണ് മന്ത്രി ജെ ചിഞ്ചുറാണി ക്ലിഫ് ഹൗസിലെ കാലിത്തൊഴുbത്ത് നിര്‍മ്മാണവുമായി മൃഗസംരക്ഷണ വകുപ്പിന് ബന്ധമില്ലെന്ന് അറിയിച്ചത്.
കാലിത്തൊഴുത്ത് നിര്‍മ്മാണവുമായി ബന്ധപ്പെട്ട് മൂന്ന് ചോദ്യങ്ങളാണ് റോജി എം. ജോൺ വിവരാവകാശ പ്രകാരം ഉന്നയിച്ചത്. ക്ലിഫ് ഹൗസിലെ .കാലിത്തൊഴുത്ത് നിര്‍മ്മാണം മൃഗ സംരക്ഷണ വകുപ്പിന്റെ എന്തെങ്കിലും പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണോ ? ക്ലിഫ് ഹൗസിലെ കാലിത്തൊഴിത്തിലേക്ക് മൃഗസംരക്ഷണ വകുപ്പ് കന്നുകാലികളെ എതെങ്കിലും പദ്ധതിയില്‍ ഉള്‍പ്പെടുത്തി നല്‍കിയിട്ടുണ്ടോ ? ഉണ്ടെങ്കില്‍ ഏതൊക്കെ ഇനത്തിനെയാണ് നല്‍കിയത്. ക്ലിഫ് ഹൗസിലെ കന്നുകാലി പാരിപാലനത്തിന് മൃഗസംരക്ഷണ വകുപ്പിന്റെ സേവനം ആവശ്യപ്പെട്ടിട്ടുണ്ടോ ? ഉണ്ടെങ്കില്‍ ഏത് ഓഫീസിനാണ് ചുമതല നല്‍കിയത് ? എന്തൊക്കെ സേവനങ്ങളാണ് നല്‍കുന്നത് ? എന്നിവയായിരുന്നു ചോദ്യങ്ങള്‍.


