റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കൊവിഡ് മരുന്ന് ആഗസ്ത് 30നെന്ന് അസം ആരോഗ്യ മന്ത്രി

July 4, 2020 - 1:11 pm

ന്യൂഡല്‍ഹി: കൊവിഡിനെതിരെയുള്ള മരുന്ന് ആഗസ്ത് 30നകം വിപണിയിലെത്തുമെന്ന് അസം ആരോഗ്യ മന്ത്രി ഹിമന്ത് ബിശ്വാസ് ശര്‍മ. രണ്ടുമാസം കൂടി ജനങ്ങള്‍ ക്ഷമിച്ചാല്‍ മതി, അതോടെ കൊവിഡിനുള്ള മരുന്ന് എത്തുമെന്നാണ് അദ്ദേഹം പറഞ്ഞത്. കഴിഞ്ഞ ദിവസം
ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് ഡയറക്ടര്‍ ജനറല്‍ ബല്‍റാം ഭാര്‍ഗവ ഭാരത് ബയോടെക്കിനു നല്‍കിയ കത്തില്‍ ആഗസ്ത് 15നകം കൊവിഡ് മരുന്ന് രാജ്യത്ത് ലഭിക്കുമെന്ന് വ്യക്തമാക്കിയതിന് പിന്നാലെയാണ് മന്ത്രിയുടെ പ്രസ്താവനയും വന്നിരിക്കുന്നത്.


ഐസിഎംആറിന്റെ പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലുള്ള സാര്‍സ് കൊവ്-2 വൈറസിന്റെ സാംപിളാണ് വാക്‌സിന്‍ നിര്‍മിക്കുന്നതിനായി ഉപയോഗിക്കുന്നത്. ബിബിവി152 എന്ന കോഡിലുള്ള കൊവിഡ് വാക്‌സിന് കൊവാക്‌സിന്‍ എന്നാണ് ഇതിന് പേരിട്ടിരിക്കുന്നത്.

രാജ്യത്ത് ആദ്യമായി തദ്ദേശീയമായി നിര്‍മിച്ച വാക്‌സിനാണ് ഭാരത് ബയോടെക് ഇന്റര്‍നാഷണല്‍ ലിമിറ്റഡിന്റേത്. വാക്‌സിന്റെ ഒന്നും രണ്ടും ഘട്ടങ്ങളിലുള്ള പരീക്ഷണങ്ങള്‍ക്ക് കഴിഞ്ഞ ദിവസമാണ് ഐസിഎംആര്‍ അനുമതി നല്‍കിയത്. വിശാഖപ്പട്ടണം, റോത്തക്, ന്യൂഡല്‍ഹി, പാട്ന, ബെല്‍ഗാം, നാഗ്പൂര്‍, ഗോരഖ് പൂര്‍, കട്ടന്‍കുളത്തൂര്‍, ഹൈദരാബാദ്, ആര്യനഗര്‍, കാണ്‍പൂര്‍ ഗോവ എന്നിവിടങ്ങളിലെ 12 സ്ഥാപനങ്ങളിലാണ് പരീക്ഷണം നടത്തുന്നത്.

ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ വിജയിച്ചാല്‍ ആഗസ്ത് 15 ന് പ്രധാനമന്ത്രി നരേന്ദ്രമോദി ചെങ്കോട്ടയില്‍ വെച്ച് രാജ്യത്തെ അഭിസംബോധന ചെയ്യത് വാക്‌സിന്‍ സംബന്ധിച്ച പ്രഖ്യാപനമുണ്ടാകും. അതിനുമുമ്പ് വാക്‌സിന്‍ വിജയകരമായി പരീക്ഷിച്ചുറപ്പിക്കുക എന്ന ലക്ഷ്യമാണ് ഐസിഎംആര്‍ മുന്നോട്ടുവയ്ക്കുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *