കോണ്‍ഗ്രസിന്റെ ശാപമെന്ന്: കെ. സുധാകരനെതിരേ കണ്ണൂരില്‍ പോസ്റ്റര്‍

കണ്ണൂര്‍: വിവാദപരാമര്‍ശങ്ങളുടെ പശ്ചാത്തലത്തില്‍ കെ.പി.സി.സി. അധ്യക്ഷന്‍ കെ. സുധാകരനെതിരേ കണ്ണൂര്‍ നഗരത്തില്‍ പോസ്റ്റര്‍. തളാപ്പ് റോഡിലെ ഡി.സി.സി. ഓഫീസിനു മുന്നിലെ റോഡിലാണ് ഇന്നലെ രാവിലെ യൂത്ത് കോണ്‍ഗ്രസിന്റെ പേരില്‍ പോസ്റ്ററും ബോര്‍ഡുകളും പ്രത്യക്ഷപ്പെട്ടത്. കെ.പി.സി.സി. അധ്യക്ഷനെ അതിരൂക്ഷമായി വിമര്‍ശിക്കുന്ന മുദ്രാവാക്യങ്ങളാണ് പോസ്റ്ററുകളിലും ബോര്‍ഡുകളിലുമുള്ളത്.

കോണ്‍ഗ്രസിനെ ആര്‍.എസ്.എസില്‍ ലയിപ്പിക്കാനുള്ള നീക്കം പരാജയപ്പെടുത്തുക, ഗാന്ധി ഘാതകരെ സംരക്ഷിച്ച സുധാകരന്‍ കോണ്‍ഗ്രസിന്റെ ശാപം, നെഹ്‌റുവിനെ തള്ളിപ്പറഞ്ഞ് ആര്‍.എസ്.എസിനെ ന്യായീകരിക്കുന്ന സുധാകരന്‍ കോണ്‍ഗ്രസിന്റെ അന്തകന്‍, ആര്‍.എസ്.എസ്. ശാഖയ്ക്ക് കാവല്‍നിന്ന പാരമ്പര്യം അപമാനകരം തുടങ്ങിയ വിമര്‍ശനങ്ങള്‍ പോസ്റ്ററിലുണ്ട്.

സുധാകരനെതിരേ മുന്‍ ഡി.സി.സി. പ്രസിഡന്റ് പി. രാമകൃഷ്ണന്‍ നടത്തിയ വിമര്‍ശനങ്ങള്‍ ശരിയായിരുന്നുവെന്നും ഫ്‌ളക്‌സ് ബോര്‍ഡില്‍ പറയുന്നു. പിന്നീട് ബോര്‍ഡും പോസ്റ്ററും അപ്രത്യക്ഷമായി.യൂത്ത് കോണ്‍ഗ്രസിന്റെ പേര് ഉപയോഗിച്ച് പോസ്റ്റര്‍ പതിപ്പിച്ചതില്‍ ദുരൂഹതയുണ്ടെന്നു ജില്ലാ പ്രസിഡന്റ് സുദീപ് ജെയിംസ് പോലീസില്‍ പരാതി നല്‍കി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →