റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഖത്തർ ആവേശമേറ്റു വാങ്ങാൻ ഓട്ടോ ചന്ദ്രൻ ഇല്ല

‌കോഴിക്കോട്: പന്തുരുളുന്നത് കാണാൻ ഓട്ടോ ചന്ദ്രൻ ഉണ്ടാവില്ല. കാൽപ്പന്ത് കളിയുടെ രസതന്ത്രം ജീവിതമന്ത്രം തന്നെ ആക്കിയ മലബാറുകാരുടെ പ്രതിനിധിയായിരുന്നു ഓട്ടോ ചന്ദ്രൻ. എൻ പി ചന്ദ്രശേഖരൻ എത്താത്ത ഫുട്ബോൾ ​ഗാലറികൾ മലബാറിൽ ഉണ്ടാകില്ല തന്നെ. അത്രയും ഫുട്ബോൾ കമ്പം തലക്ക് പിടിച്ച ആളായിരുന്നു ചന്ദ്രൻ. ഇപ്പോൾ കേരളത്തിന് ഏറ്റവും അടുത്ത് , മലയാളികളുടെ സ്പ‌‌‌ർശവും മണവും ആവോളമുള്ള നാട്ടിൽ പന്തുരുളുന്നതിന്റെ ആവേശം ഏറ്റുവാങ്ങാൻ നിൽക്കാതെ ചന്ദ്രൻ വിടവാങ്ങി. അന്ത്യം കോഴിക്കോട് തോപ്പയിലെ വീട്ടിൽ എൺപത്തിരണ്ടാം വയസ്സിൽ.  1950മുതൽ ​ഗാലറികളിലെത്തി ആവേശം ഏറ്റുവാങ്ങിയ ആളായിരുന്നു അദ്ദേഹം. ഫുട്ബോൾ ആരാധക‌‌ർക്ക് പഞ്ഞമില്ലാത്ത ഈ നാട്ടിൽ ഓട്ടോ ചന്ദ്രൻ വാ‌ർത്താതാരമാകുന്നു എന്നത് തന്നെയാണ് അദ്ദേഹത്തിന്റെ ആവേശം എത്രത്തോളം ആഴമേറിയതും അനന്യവും ആയിരുന്നു എന്നതിന്റെ തെളിവ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *