റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ബേപ്പൂര്‍ വാട്ടര്‍ ഫെസ്റ്റ് 2022 യോഗം ചേര്‍ന്നു

November 11, 2022 - 11:05 am

ബേപ്പൂര്‍: വാട്ടര്‍ ഫെസ്റ്റ് 2022 നടത്തുന്നതുമായി ബന്ധപ്പെട്ട് ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ കൂടിയാലോചനയോഗം ചേര്‍ന്നു. ബേപ്പൂര്‍ വാട്ടര്‍ ഫെസ്റ്റില്‍ സുതാര്യത ഉറപ്പാക്കണമെന്നും സുരക്ഷാ സംവിധാനങ്ങള്‍ കൂടുതല്‍ ശക്തമാക്കണമെന്നും കലക്ടര്‍ ഡോ.എന്‍ തേജ് ലോഹിത് റെഡ്ഡി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി.

ബേപ്പൂര്‍ വാട്ടര്‍ ഫെസ്റ്റ് വിജയകരമാക്കന്‍ പ്രാദേശിക ജനപങ്കാളിത്തം ഉറപ്പാക്കണം. 2021 ലെ ബേപ്പൂര്‍ വാട്ടര്‍ ഫെസ്റ്റ് വന്‍ വിജയമായിരുന്നു. കൂടുതല്‍ മെച്ചപ്പെട്ട രീതിയില്‍ ഈ വര്‍ഷത്തെ വാട്ടര്‍ഫെസ്റ്റ് നടത്താന്‍ വിവിധ വകുപ്പുകള്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവയുടെയും കൂട്ടായ പരിശ്രമം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.

ഇത്തവണ ബേപ്പൂര്‍ നിയോജക മണ്ഡലത്തിലെ വിവിധയിടങ്ങളില്‍ വാട്ടര്‍ ഫെസ്റ്റുമായി ബന്ധപ്പെട്ട അനുബന്ധ പരിപാടികള്‍ സംഘടിപ്പിക്കണമെന്നും വാട്ടര്‍ സ്‌പോര്‍ട്‌സ് ഇവന്റിന് പുറമെ കള്‍ച്ചറല്‍ പ്രോഗ്രാം കൂടി ഉള്‍പ്പെടുത്തണമെന്നും യോഗത്തില്‍ നിര്‍ദ്ദേശമുയര്‍ന്നു. ബേപ്പൂര്‍ വാട്ടര്‍ ഫെസ്റ്റിന്റെ ഭാഗമായി പാലങ്ങള്‍ ഇലുമിനേഷന്‍ നടത്തുന്നത് സംബന്ധിച്ചും മെച്ചപ്പെട്ട പാര്‍ക്കിങ് സൗകര്യം ഒരുക്കുന്നത് സംബന്ധിച്ചും ചര്‍ച്ചകള്‍ നടന്നു. ഡിടിപിസി സെക്രട്ടറി നിഖില്‍ ദാസ് 2021 ബേപ്പൂര്‍ വാട്ടര്‍ ഫെസ്റ്റിന്റെ അവലോകനം നടത്തി.

കലക്ടറേറ്റില്‍ നടന്ന യോഗത്തില്‍ സബ്കളക്ടര്‍ ചെല്‍ത്സാ സിനി,ഡിഡിസി എം.എസ് മാധവികുട്ടി,അസിസ്റ്റന്റ് കലക്ടര്‍ സമീര്‍ കിഷന്‍, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍, കമ്മിറ്റി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *