നൃൂഡല്‍ഹി: കേന്ദ്ര വാർത്ത വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന് കീഴിലുള്ള എറണാകുളത്തെ ഫീൽഡ് ഔട്ട് റീച് വിഭാഗവും തിരുവാങ്കുളം മഹാത്മാ മാതൃഭൂമി സ്റ്റഡി സർക്കിളും സംയുക്തമായി ഭാരതീയം എന്ന പേരിൽ തത്സമയ ഓൺലൈൻ പ്രശ്നോത്തരി സംഘടിപ്പിച്ചു. . ഗൂഗിൾ മീറ്റ് എന്ന സംവിധാനം ഉപയോഗിച്ച് നടത്തിയ പ്രശ്നോത്തരിയിൽ സംസ്ഥാനത്തിനകത്തും പുറത്തും നിന്ന് 100 ഓളം പേർ പങ്കെടുത്തു. പ്രശ്നോത്തരി മത്സരം തൃപ്പൂണിത്തുറ മേഖല എംപ്ലോയ്മെന്റ് ഓഫീസർ P. O. ഗംഗാപ്രസാദ് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് എം.ആർ.അമൽ അധ്യക്ഷത വഹിച്ചു. കാക്കനാട് ഐ.എം.ജി ഫാക്കൽട്ടി പി.പി.അജിമോൻ പ്രശ്നോത്തരിക്ക് നേതൃത്വം നൽകി. ഡിലു സാമുവൽ, ആർ.കൃഷ്ണാനന്ദ് എന്നിവർ സാങ്കേതിക സഹായത്തിന് നേതൃത്വം നൽകി. പ്രായപരിധിയില്ലാതിരുന്ന പ്രശ്നോത്തരി മത്സരത്തിൽ കണ്ണൂർ സ്വദേശി ഡെനിൻ.കെ.ഷാജി (നിർമ്മല ഹയർ സെക്കൻഡറി സ്കൂൾ,ചെമ്പേരി),വി.സ്നിഗ്ദ പ്രിയ(സെൻറ് തെരേസാസ് കോളേജ്,എറണാകുളം), പ്രണവ്.എ.ഇളയിടം(പരമഭട്ടാര കേന്ദ്രീയ വിദ്യാലയം) എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. മത്സരത്തിൽ പങ്കെടുത്ത എല്ലാവർക്കും കേന്ദ്ര ഗവണ്മെന്റിന്റെ ഇ – സർട്ടിഫിക്കറ്റ് നൽകുമെന്ന് ഫീൽഡ് എക്സിബിഷൻ ഓഫീസർ L. C. പൊന്നുമോൻ അറിയിച്ചു.
റിപ്പോര്‍ട്ട്
ന

