റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

തൃശൂര്‍: യുവാവിനെ വെട്ടികൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ അഞ്ചുപേര്‍ പിടിയില്‍. അന്തിക്കാട് സ്വദേശികളായ നിധിന്‍, വിവേക്, നൃപന്‍, വിനയന്‍, ഷംസീര്‍ എന്നിവരെയാണ് അന്തിക്കാട് പോലിസ് പിടികൂടിയത്. കഴിഞ്ഞ ബുധനാഴ്ച രാത്രിയാണ് പെരിങ്ങോട്ടുകര സ്വദേശിയായ യുവാവിനെ സംഘടിച്ചെത്തിയ പ്രതികള്‍ വെട്ടിപ്പരിക്കേല്‍പ്പിച്ചത്. മുന്‍വൈരാഗ്യമായിരുന്നു അക്രമത്തിന് കാരണമെന്ന് പോലിസ് അറിയിച്ചു.

കാറിലെത്തിയ അക്രമിസംഘം വടിവാളും മറ്റുമായി റോഡില്‍ നില്‍ക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പോലിസിന് ലഭിച്ചിരുന്നു. ഈ ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതികളെ തിരിച്ചറിഞ്ഞത്. പ്രതികളില്‍ ഒരാളായ പെരുങ്ങാട്ടുകര സ്വദേശി യദുകൃഷ്ണയെ ഇതുവരെയും പിടികൂടാനായിട്ടില്ല. സംഭവത്തിനുശേഷം ഇയാള്‍ ഒളിവിലാണ്. അറസ്റ്റ് ചെയ്ത പ്രതികളെ സംഭവസ്ഥലത്തെത്തിച്ച് പോലിസ് തെളിവെടുപ്പ് നടത്തി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *