റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

തൃശൂർ: തൃശൂരിൽ എം.ഡി.എം.എ യുമായി രണ്ട് യുവാക്കളെ കയ്പമംഗലം പോലീസ് പിടികൂടി. ഇവരുടെ പക്കൽ നിന്നും 5.5 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു. 26/10/22 ബുധനാഴ്ച രാത്രിയാണ് പൊലീസിന്റെ പരിശോധന നടന്നത്. ഈ പരിശോധനയിലാണ് എടവിലങ്ങ് സ്വദേശി കണ്ണമ്പുഴ വീട്ടിൽ ജോയൽ (19), മേത്തല സ്വദേശി  അടിമ പറമ്പിൽ സാലിഹ് (28) എന്നിവർ പിടിയിലായത്. ഇവര്‍ സഞ്ചരിച്ച ബുള്ളറ്റും പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.  പ്രതികളുടെ ഫോൺ പരിശോധിച്ച് വരികയാണ്. വരും ദിവസങ്ങളിലും പരിശോധന കർശനമാക്കാനാണ് പൊലീസിന്റെ തീരുമാനം. പെരിഞ്ഞനം ആറാട്ടുക്കടവ് ബീച്ച്, താടി വളവ് ആയുർവേദ ഡിസ്പെൻസറി എന്നീ സ്ഥലങ്ങളിൽ കയ്പമംഗലം എസ്.ഐ  ടോണി.ജെ. മറ്റത്തിന്റെ നേതൃത്വത്തിൽ  നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്.  

22/10/22 ശനിയാഴ്ച എക്സൈസ് സംഘം കയ്പമം​ഗലം പ്രദേശത്ത് നിന്ന് എംഡിഎംഎയുമായി രണ്ട് യുവാക്കളെ  പിടികൂടിയിരുന്നു. ഇവരുടെ പക്കൽ നിന്ന് സ്കൂൾ കുട്ടികളുടെ ഉൾപ്പെടെയുള്ള പറ്റുപട്ടികയും പൊലീസ് കണ്ടെടുത്തിരുന്നു. അതിന് ശേഷമാണ് ഈ പ്രദേശത്ത് പൊലീസ് പരിശോധന കർശനമാക്കിയത്. കൈപ്പമംഗലം, അ‍ഞ്ചേരി എന്നിവിടങ്ങളിൽ നിന്ന് പിടികൂടിയ പ്രതികളിൽ നിന്നാണ് ഞെട്ടിക്കുന്ന വിവരം എക്സൈസിന് കിട്ടിയത്. സ്കൂട്ടറിൽ എം ഡി എം എ കടത്തിയ പ്രതികളെ സാഹസികമായാണ് പിടികൂടിയത്. 

വിഷ്ണു, ജിനേഷ്, അരുണ്‍ എന്നിവരിൽ നിന്നായി 18 ഗ്രാം എം ഡി എം എ കണ്ടെടുത്തു. ഇവരുടെ ദേഹപരിശോധന നടത്തിയപ്പോഴാണ് വിദ്യാർത്ഥികളുടെ പേരെഴുതിയ ലിസ്റ്റ് കണ്ടെത്തിയത്. 52 പേജുകളിലായാണ് ലഹരി വാങ്ങി പണം തിരികെ തരാനുള്ളവരുടെ വിവരമുള്ളത്. എല്ലാവരും തൃശ്ശൂരിലുള്ള 17 നും, 25 നും ഇടയിൽ പ്രായമുള്ളവരാണ്. പെണ്‍കുട്ടികളടക്കം പട്ടികയിലുണ്ട്. ഇതിൽ അമ്പതോളം പേർ സ്ഥിരം ഉപഭോക്താക്കളാണ്. മയക്കുമരുന്ന് വാങ്ങിയ തീയതിയും തരാനുള്ള തുകയുടെ കണക്കും ലിസ്റ്റിലുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *