റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

എം.ഡി.എം.എയുമായി നാലുപേര്‍ പിടിയില്‍

October 26, 2022 - 8:18 pm

പെരിന്തല്‍മണ്ണ: വില്‍പ്പനക്കായി കൊണ്ടുവരികയായിരുന്ന എം.ഡി.എം.എയുമായി നാലുപേര്‍ മേലാറ്റൂര്‍ പോലീസ് പിടികൂടിള സംസ്ഥാന സര്‍ക്കാറിന്റെ യോദ്ധാവ് പദ്ധതിയുടെ ഭാഗമായി മണിയാണീരിക്കടവ് പാലത്തിന് സമീപം നടത്തിയ വാഹന പരിശോധനക്കിടെയാണ് മലപ്പുറം കരിഞ്ചാപ്പാടി സ്വദേശികളായ കരുവള്ളി ഷഫീഖ് (28), കരുവള്ളി മുബഷിര്‍ (31), ഒളകര റിഷാദ് (34), മച്ചിങ്ങല്‍ ഉബൈദുള്ള (32) എന്നിവര്‍ പിടിയിലായത്. ഇവരില്‍ നിന്നും 32.72 ഗ്രാം എം.ഡി.എം.എ. കണ്ടെടുത്തു. മലപ്പുറം മേലാറ്റൂര്‍ സ്‌റ്റേഷന്‍ ഹൗസ് ഓഫീസര്‍ എസ്.ഷാരോണിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് 24/10/2022 തിങ്കളാഴ്ച്ച വൈകീട്ടോടെ പ്രതികള്‍ പിടിയിലായത്. മേലാറ്റൂര്‍ എസ്.ഐ സി. സനീത്, എ.എസ്.ഐ ജോര്‍ജ് കുര്യന്‍, സി.പി.ഒ മാരായ സുര്‍ജിത്, രാജേഷ്, എസ്.സി.പി.ഒ മാരായ ജോര്‍ജ് സെബാസ്റ്റിയന്‍, നിതിന്‍ ആന്റണി, ഹോം ഗാര്‍ഡ് ജോണ്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ പെരിന്തല്‍മണ്ണ കോടതി റിമാന്‍ഡ് ചെയ്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *