റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പീഡനക്കേസില്‍ സര്‍ക്കാര്‍ സ്‌കൂള്‍ അധ്യാപകന്‍ അറസ്റ്റില്‍

October 26, 2022 - 8:11 pm

നിലമ്പൂര്‍: പന്ത്രണ്ടു വയസുകാരന്‍ വിദ്യാര്‍ഥിയെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ അധ്യാപകനെ നിലമ്പൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. ചുങ്കത്തറ മാമ്പൊയില്‍ സ്വദേശി പൊട്ടേങ്ങല്‍ വീട്ടില്‍ അസൈനാര്‍ (42) ആണ് 25/10/2022 നിലമ്പൂര്‍ പോലീസിന്റെ പിടിയിലായത്.നിലമ്പൂരിലെ ഒരു സര്‍ക്കാര്‍ സ്‌കൂളിലെ അധ്യാപകനാണ് അറസ്റ്റിലായ അസൈനാര്‍. പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ വശീകരിച്ചും ഭയപ്പെടുത്തിയും പല പ്രാവശ്യം പ്രകൃതിവിരുദ്ധപീഡനം നടത്തിയെന്ന കുട്ടിയുടെ രക്ഷിതാക്കളുടെ പരാതിയിലാണു പോലീസ് നടപടി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *