റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

താമരശേരിയില്‍ മുന്‍ പ്രവാസിയെതട്ടിക്കൊണ്ടുപോയി

കോഴിക്കോട്: കോഴിക്കോട് താമരശേരിയില്‍ മുന്‍ പ്രവാസിയെ കാറുകളിലെത്തിയ സംഘം തട്ടിക്കൊണ്ടുപോയി. താമരശേരി തച്ചംപൊയില്‍ അവേലം മുരിങ്ങംപുറായില്‍ അഷ്റഫിനെയാണ് (55) ടാറ്റാ സുമോയിലും കാറിലുമായി എത്തിയ സംഘം തട്ടിക്കൊണ്ടുപോയത്.

താമരശേരി വെഴുപ്പൂരിലാണ് സംഭവം. മുക്കത്തെ എ ടു സെഡ് എന്ന സൂപ്പര്‍മാര്‍ക്കറ്റില്‍ നിന്ന് അഷ്റഫ് സ്‌കൂട്ടറില്‍ വീട്ടിലേക്ക് പോകുമ്പോഴാണ് 2 കാറുകളിലായി പിന്തുടര്‍ന്നെത്തിയ സംഘം ആക്രമണം നടത്തിയത്. സ്‌കൂട്ടര്‍ തടഞ്ഞു നിര്‍ത്തി മര്‍ദിച്ച ശേഷം സുമോയില്‍ കയറ്റിക്കൊണ്ടു പോകുകയായിരുന്നു. കാറില്‍ കയറ്റിക്കൊണ്ടുപോവുന്ന ദൃശ്യങ്ങള്‍ സി.സി.ടിവിയില്‍ പതിഞ്ഞിട്ടുണ്ട്.
അതേസമയം, സംഭവത്തില്‍ കരിപ്പൂരില്‍ അഞ്ച് പേരുടെ മരണത്തിനിടയാക്കിയ സ്വര്‍ണക്കടത്തു കേസിലെ 36-ാം പ്രതി അലി ഉബൈറിന്റെ പങ്കുണ്ടെന്ന് സംശയം. സംഘം ഉപയോഗിച്ച കാറുകളില്‍ ഒന്ന് വാടകക്കെടുത്തത് അലി ഉബൈറിന്റെ തിരിച്ചറിയല്‍ രേഖവച്ചാണെന്ന് വ്യക്തമായി. അഷ്റഫിന്റെ ബന്ധുവിന്റെ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട കാര്യമാണു തട്ടിക്കൊണ്ട് പോയതില്‍ കലാശിച്ചത്. പ്രതികളെയെല്ലാം തിരിച്ചറിഞ്ഞിട്ടുണ്ട്.സംഭവത്തില്‍ താമരശേരി പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. താമരശേരി ഡിവൈ.എസ്.പി: അഷ്റഫ് തെങ്ങിലക്കണ്ടിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് അന്വേഷണം നടത്തുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *