ചെങ്ങന്നൂര്‍: പത്തനാപുരം സ്വദേശിയായ യുവതിയെ വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. വെണ്മണി കൊടുകുളഞ്ഞി കരോട്, കൊഴുവല്ലൂര്‍ രതീഷ് ഭവനത്തില്‍ രതീഷ് ഹരിക്കുട്ടനാണ് (24) അറസ്റ്റിലായത്. ഗര്‍ഭിണിയായ യുവതിയെക്കൊണ്ട് ഗര്‍ഭഛിദ്രം നടത്തിച്ചതായും പോലീസ് അറിയിച്ചു. ഇന്‍സ്പെക്ടര്‍ എസ്.എച്ച്.എ. നസീറിന്റെ നേതൃത്വത്തിലാണു പ്രതിയെ അറസ്റ്റ് ചെയ്തത്.



