കെ ടി ജലീലിന്റെ ആസാദ്‌ കാശ്‌മീര്‍ പരാമര്‍ശം ദൗര്‍ഭാഗ്യകരമെന്ന്‌ ഗവര്‍ണര്‍

തിരുവനന്തപുരം : കെടി ജലീലിന്റെ ആസാദ്‌ കശ്‌മീര്‍ പരാമര്‍ശം താന്‍ കണ്ടുവെന്നും അത്‌ വളരെ ദൗര്‍ഭാഗ്യകരമാണെന്നും ഗവര്‍ണര്‍ . ഇത്‌ അംഗീകരിക്കാനാവുന്നതല്ല. ഇത്‌ വല്ലതും അറിഞ്ഞിട്ട്‌ പറഞ്ഞതാണോ , അജ്ഞതകൊണ്ട്‌ പറഞ്ഞതാണോയെന്ന്‌ ആശ്ചര്യപ്പെട്ടുപോയി.പാങ്ങോട്ട്‌ സൈനിക ക്യാമ്പില്‍ ആസാദികാ അമൃത്‌ മഹോത്സവം ഉദ്‌ഘാടനം ചെയ്‌തശേഷം മാധ്യമ പ്രവര്‍ത്തകരോട്‌ സംസാരിക്കുകയായിരുന്നു ഗവര്‍ണര്‍.

ഇത്രയും അപമാനകരമായ പരാമര്‍ശത്തെക്കുറിച്ച്‌ നമ്മള്‍ വീണ്ടും ചര്‍ച്ചചെയ്യരുത്‌. ഇത്‌ അതിനുളള സമയമല്ല. ഇപ്പോള്‍ ആഘോഷത്തിന്റെ സമയമാണ്‌. . ജലീലിന്റെ പ്രസ്‌താവന വളരെയധികെ വേദനിപ്പിച്ചു. സ്വാതന്തഅര്യത്തിന്റെയും ദേശീയ ഐക്യത്തിന്റെയും അഭിമാന നിമിഷങ്ങളില്‍ എങ്ങനെയാണ് ഇതൊക്കെ പറയാന്‍ കഴിയുന്നതെന്നും ഗവര്‍ണര്‍ ചോദിച്ചു.

കെടി ജലീലിന്റെ പരാമര്‍ശത്തിനെതിരെ വ്യാപകമായ പ്രിഷേധമാണ്‌ ഉയര്‍ന്നിട്ടുളളത്‌. വിവാദ പരാമര്‍ശത്തെ ന്യായീകരിച്ച്‌ ജലീല്‍ കഴിഞ്ഞ ദിവസം വീണ്ടും ഫെയ്‌സ്‌ബുക്ക്‌ പോസ്‌റ്റ്‌ ഇട്ടിരുന്നു. സിപിഐഎം നേതൃത്വം ജലീലിനെതളളിപ്പറഞ്ഞെങ്കിലും മുഖ്യമന്ത്രി പിണറായി വിജയന്‍ ഇക്കാര്യത്തില്‍ ഇതുവരെ അഭിപ്രായം പറഞ്ഞിട്ടില്ല. കേണ്‍ഗ്രസും,ബിജെപിയും ജലീലിന്റെ പ്രസ്‌താവനക്കെതിരെ രംഗത്തുവന്നിരുന്നു.

പാക്‌ അധിനിവേശ കശ്‌മീരിനെ ആസ്‌ദ്‌ കശ്‌മീര്‍ എന്നും കാശ്‌മീര്‍ താഴ്‌ വരയെയും ജമ്മുവിനെയും ലഡാക്കിനെയും ചേര്‍ത്ത്‌ ഇന്ത്യന്‍ അധീന കശമീര്‍ എന്നുമാണ്‌ കെടി ജലീല്‍ ഫെയ്‌സ്‌ബൂക്ക്‌ കുറിപ്പില്‍ വിശദീകരിച്ചത്‌.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →