റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ദേശീയ പതാക ഒഴിവാക്കി സിപഐഎം റാലി

August 15, 2022 - 6:25 am

നെടുംകണ്ടം : സ്വാതന്ത്ര്യ ദിനാഘോഷത്തോടനിബന്ധിച്ച്‌ സിഐടിയു ,കര്‍ഷക സംഘം, കര്‍ഷക തൊഴിലാളി യൂണിയന്‍ എന്നിവയുടെ നേതൃത്വത്തില്‍ നെടുംകണ്ടത്ത്‌ നടത്തിയ പരിപാടിയിലാണ്‌ ചെങ്കൊടിമാത്രം ഏന്തി റാലി നടത്തിയത്‌. ജില്ലാ തലത്തില്‍ നടത്തിയ പരിപാടിയില്‍ സിപിഐഎം ജില്ലാ സെക്രട്ടറി സിവി വര്‍ഗീസ്‌ സംസ്ഥാന സെക്രട്ടറിയേറ്റംഗം കെ കെ ജയചന്ദ്രന്‍ അടക്കം പങ്കെടുത്തിരുന്നു. എംഎംമണി എംല്‍എ ആണ്‌ പരിപാടി ഉദ്‌ഘാടനം ചെയ്‌തത്‌.

ഉദ്‌ഘാടന പ്രസംഗത്തില്‍ ആര്‍എസ്‌സിന്റേത്‌ കപട രാജ്യസ്‌നേഹമാണെന്നും മണി പറഞ്ഞിരുന്നു. ഇത്‌ പാര്‍ട്ടി പരിപാടിയോ സ്വതന്ത്ര്യദിന പരിപാടിയോ എന്ന തരത്തില്‍ സാമൂഹ്യമാധ്യമങ്ങളില്‍ അടക്കം പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്‌. സ്വാതന്ത്ര്യ ദിനത്തിന്റെ പേരില്‍ സിപിഎം നെടുംകണ്ടത്ത്‌ നടത്തിയ പരിപാടിയില്‍ ദേശീയ പതാക ഉപയോഗിക്കാത്തത്‌ സിപിഎമ്മിന്റെ കപട രാജ്യസ്‌നേഹത്തിന്റെ അവസാനത്തെ ഉദാഹരണമാണെന്ന്‌ മുന്‍ ഡിസിസി പ്രസിഡന്റ്‌ അഡ്വ.ഇബ്രാഹിംകുട്ടി കല്ലാര്‍ പറഞ്ഞു. ദേശീയ പതാകയെ അപമാനിക്കുന്ന തരത്തില്‍ ഉളള പരിപാടിക്ക്‌ മുന്‍ മന്ത്രികൂടിയായ എംഎംമണി നേതൃത്വം കൊടുത്തത്‌ അപമാനകരമാണെന്നും ഇബ്രാഹിംകുട്ടി പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *