റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

മുംബൈ: വെസ്റ്റിന്‍ഡീസ് പര്യടനത്തിനുള്ള ഇന്ത്യന്‍ ഏകദിന ക്രിക്കറ്റ് ടീമിനെ ഓപ്പണര്‍ ശിഖര്‍ ധവാന്‍ നയിക്കും. 16 അംഗ ടീമില്‍ മലയാളിതാരം സഞ്ജു സാംസണും. സ്ഥിരം ക്യാപ്റ്റന്‍ രോഹിത് ശര്‍മ , മുന്‍ നായകന്‍ വിരാട് കോഹ്ലി എന്നിവര്‍ക്ക് പുറമേ ഹാര്‍ദിക് പാണ്ഡ്യ, ജസ്പ്രീത് ബുംറ, ഋഷഭ് പന്ത്, മുഹമ്മദ് ഷാമി എന്നിവര്‍ക്ക് വിശ്രമം അനുവദിച്ചു. പരുക്കിന്റെ പിടിയിലുള്ള ലോകേഷ് രാഹുല്‍, കുല്‍ദീപ് യാദവ്, ദീപക് ചാഹര്‍ എന്നിവരെ സെലക്ഷന് പരിഗണിച്ചില്ല.വിവിധ ഫോര്‍മാറ്റുകളിലായി ഈവര്‍ഷം ഇന്ത്യന്‍ നായകനാകുന്ന എട്ടാമത്തെ താരമാണ് ശിഖര്‍ ധവാന്‍. ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയാണ് വൈസ് ക്യാപ്റ്റന്‍. കഴിഞ്ഞ ജൂലൈയില്‍ ശ്രീലങ്കയ്ക്കെതിരായ മത്സരത്തിന് ശേഷം ഇതാദ്യമായാണ് സഞ്ജു സാംസണ്‍ ഏകദിന ടീമില്‍ ഇടംപിടിക്കുന്നത്. 2020 ഡിസംബറില്‍ ഓസ്ട്രേലിയന്‍ പര്യടനത്തിലുണ്ടായിരുന്ന ഓപ്പണര്‍ ശുഭ്മാന്‍ ഗില്ലും ടീമില്‍ തിരികെയെത്തി. ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയില്‍ ഒഴിവാക്കപ്പെട്ട ഒട്ടുമിക്ക താരങ്ങളും വിന്‍ഡീസ് പര്യടനത്തിനുള്ള സ്‌ക്വാഡിലുണ്ട്.

ജൂലൈ 22 ന് ട്രിനിഡാഡിലാണ് മൂന്നു മത്സര പരമ്പരയ്ക്ക് തുടക്കമാകുന്നത്. ടീം: ശിഖര്‍ ധവാന്‍(ക്യാപ്റ്റന്‍), രവീന്ദ്ര ജഡേജ(വൈസ് ക്യാപ്റ്റന്‍), ഋതുരാജ് ഗെയ്ക്ക്വാദ്, ശുഭ്മാന്‍ ഗില്‍, ദീപക് ഹൂഡ, സൂര്യകുമാര്‍ യാദവ്, ശ്രേയസ് അയ്യര്‍, ഇഷാന്‍ കിഷന്‍, സഞ്ജു സാംസണ്‍, ഷാര്‍ദൂല്‍ താക്കൂര്‍, യുസ്വേന്ദ്ര ചാഹല്‍, അക്ഷര്‍ പട്ടേല്‍, ആവേശ് ഖാന്‍, പ്രസിദ്ധ് കൃഷ്ണ, മുഹമ്മദ് സിറാജ്, അര്‍ഷ്ദീപ് സിങ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *