തൃശ്ശൂർ: നടൻ ശ്രീജിത്ത് രവി കുട്ടികൾക്ക് നേരെ നഗ്നതാപ്രദർശനം നടത്തിയ കേസിൽ അറസ്റ്റിലായി. തൃശ്ശൂർ വെസ്റ്റ് പോലീസ് നടനെ 07/07/22 വ്യാഴാഴ്ച പുലർച്ചെ അറസ്റ്റ് ചെയ്തു. രണ്ടു ദിവസം മുൻപ് നടന്ന സംഭവത്തിലാണ് പോലീസ് നടപടി. തൃശ്ശൂർ എസ് എൻ പാർക്കിൽ നടന്ന സംഭവത്തിലാണ് അറസ്റ്റ്. പ്രതിക്കായി പോലീസ് അന്വേഷണം നടത്തുകയായിരുന്നു. സിസിടിവികൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ ശ്രീജിത്ത് രവിയുടെ വാഹനം പോലീസ് തിരിച്ചറിഞ്ഞു. ഇതോടെയാണ് അറസ്റ്റിലേക്ക് വഴിയൊരുങ്ങിയത്. കേസിനെ കുറിച്ച് കൂടുതൽ അന്വേഷിക്കേണ്ടതുണ്ടെന്ന് പോലീസ് പറഞ്ഞു. ഏതാനും വർഷങ്ങൾക്കു മുമ്പ് പാലക്കാട് വെച്ചും സമാനമായ കേസിൽ ശ്രീജിത്തിനെതിരെ കേസെടുത്തിരുന്നു. അന്ന് തന്നെ തെറ്റിദ്ധരിക്കുകയും കാര്യങ്ങൾ വളച്ചൊടിക്കുകയുമാണെന്നാണ് നടൻ പറഞ്ഞിരുന്നത്.
റിപ്പോര്‍ട്ട്
ന

