കുലാലംപുര്‍: ഇന്ത്യയുടെ മലയാളി താരം എച്ച്.എസ്. പ്രണോയ് മലേഷ്യന്‍ ഓപ്പണ്‍ ബാഡ്മിന്റണ്‍ സൂപ്പര്‍ 750 ന്റെ രണ്ടാം റൗണ്ടിലെത്തി. നാട്ടുകാരനായ ഡാരന്‍ ലിയുവിനെ കടുത്ത പോരാട്ടത്തില്‍ തോല്‍പ്പിച്ചാണ് താരം മുന്നേറിയത്. സ്‌കോര്‍: 21-14, 17-21, 21-18. മത്സരം 62 മിനിറ്റ് നീണ്ടു.ഈ മാസം ആദ്യം നടന്ന ഇന്തോനീഷ്യ ഓപ്പണ്‍ സൂപ്പര്‍ 1000 ല്‍ സെമി ഫൈനല്‍ വരെയെത്തിയിരുന്നു. 29 വയസുകാരനായ പ്രണോയ് ലോക റാങ്കിങ്ങില്‍ 21-ാം സ്ഥാനത്താണ്. അടുത്ത റൗണ്ടില്‍ നാലാം സീഡ് ചൈനീസ് തായ്പേയുടെ ചു ടിയാന്‍ ചെന്നിനെയാണ് നേരിടുക.
ബി. സായ് പ്രണീത്, സമീര്‍ വര്‍മ എന്നിവര്‍ പുറത്തായതോടെ നിരാശയിലായ ഇന്ത്യന്‍ ടീമില്‍ പ്രണോയുടെ ജയം ആവേശമായി. ഇന്തോനീഷ്യയുടെ ആന്റണി സിനിസുക ഗിങ്റ്റിങാണ് സായ് പ്രണീതിനെ തോല്‍പ്പിച്ചത്. സ്‌കോര്‍: 15-21, 21-19, 9-21. സമീറിനെ ഇന്തോനീഷ്യയുടെ ലോക എട്ടാം നമ്പര്‍ ജൊനാതന്‍ ക്രിസ്റ്റിയാണു തോല്‍പ്പിച്ചത്. സ്‌കോര്‍: 14-21, 21-13, 7-21. പ്രണീതും സിനിസുകയും തമ്മില്‍ ഇതുവരെ എട്ടു തവണ ഏറ്റുമുട്ടി. അതില്‍ അഞ്ചു തവണയും ജയം സിനിസുകയ്ക്കൊപ്പമായി. പരുക്കില്‍നിന്നു മോചിതനായ കളിക്കളത്തില്‍ തിരിച്ചെത്തിയ സമീറിന് മികവിലേക്കെത്താനായില്ല. ജൊനാതന്‍ ക്രിസ്റ്റി 49 മിനിറ്റ് കൊണ്ടുസമീറിന്റെ പോരാട്ടം അവസാനിപ്പിച്ചു. വനിതാ ഡബിള്‍സില്‍ അശ്വിനി പൊന്നപ്പ – എന്‍. സിക്കി റെഡ്ഡി സഖ്യവും ഒന്നാം റൗണ്ടില്‍ തോറ്റു. ജപ്പാ്െറ നാമി മാത്സുയാമ – ചിഹാരു ഷിഡ സഖ്യമാണ് അവരെ തോല്‍പ്പിച്ചത്. സ്‌കോര്‍: 15-21, 11-21. ഡാരന്‍ ലിയുവിനെതിരേ പ്രണോയിയുടെ തുടക്കം മന്ദഗതിയിലായിരുന്നു. പക്ഷേ ഇടവേളയ്ക്ക് പിരിയുമ്പോള്‍ 11-7 എന്ന ലീഡ് നേടാന്‍ താരത്തിനായി. ലിവുവിന്റെ പിഴവുകള്‍ മലയാളി താരത്തെി ഒന്നാം ഗെയിം നേടാന്‍ സഹായിച്ചു.

