കണ്ണകി എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സജീവ് കിളികുലം സംവിധാനം ചെയ്യുന്ന ‘ദ്രാവിഡ രാജകുമാരന്’ എന്ന ചിത്രത്തിന്റെ ചിത്രീകരണം ചേര്‍ത്തലയില്‍ പൂര്‍ത്തിയായി. തീഷ്ണമായ ജീവിതാനുഭവങ്ങളെ, അതിശക്തമായ പശ്ചാത്തല ഭംഗിയില്‍ അണിയിച്ചൊരുക്കുകയാണ് ‘ദ്രാവിഡ രാജകുമാരന്’ എന്ന ചിത്രത്തിലൂടെ സംവിധായകന് സജീവ് കിളികുലം.
താളമേളങ്ങളുടെ പശ്ചത്തലത്തില്‍, താളപ്പിഴകളുടെ കഥ പറയുകയാണ് ദ്രാവിഡ രാജകുമാരന്. സ്നേഹവും, പ്രണയവും, ജീവിത കാമനകളും പങ്കുവെച്ചു തീരും മുന്‍പേ, ജിവിതകാശത്തില്‍ പോയ്മറഞ്ഞ പെരുമലയന്റെ കഥ. മലയാളത്തില്‍ ആദ്യമാണ് ഇത്തരമൊരു കഥ അവതരിപ്പിക്കുന്നത്.
‘നിപ്പ’ എന്ന ചിത്രത്തിന് ശേഷം, ജിജോ ഗോപിനായകനാകുന്ന ചിത്രമാണിത്. വിശ്വന് മലയന്‍ എന്ന തെയ്യക്കാരന്റെ വ്യത്യസ്ത വേഷമാണ് ജിജോ ഈ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. തെയ്യക്കാരന്റെ ശരീരഭാഷയില്‍ മിന്നുന്ന പ്രകടനമാണ് ജിജോ നടത്തിയത്. അതിസങ്കീര്‍ണ്ണമായ കഥാപാത്രമാണ് വിശ്വന് മലയന്‍. തെറ്റിദ്ധരിക്കപ്പെടുന്ന മനുഷ്യന്. നാട്ടുകാരില്‍ ചിലര്‍ക്ക് വിശ്വന് ഒരു ഹീറോയാണെങ്കില്‍, മറ്റ് ചിലര്‍ക്ക് അയാള്‍ ഒരു വില്ലനാണ് .
ജിജോ ഗോപി, ശ്രീലക്ഷ്മി അരവിന്ദാക്ഷന്, സുല്‍ഫിയ മജീദ്, ഡോ.അനഘ, ശിവദാസന്‍ മട്ടന്നൂര്‍, രാജേന്ദ്രന് തയാട്ട്, നാദം മുരളി, ടോജോ ഉപ്പുതറ, അജയഘോഷ്, ജയിംസ് കിടങ്ങറ, സായിവെങ്കിടേഷ് , സുരേഷ് അരങ്ങ്, മുരളി പ്രമോദ്, സജിത്ത് ഇന്ദ്രനീലം, ബെക്കാഡി ബാബു, അജിത്ത് പിണറായി, രവി ചീരാറ്റ, ബാബു മുനിയറ, കൃഷ്ണ, ശ്രീകീര്‍ത്തി, ഗീത എന്നിവര്‍ ചിത്രത്തില്‍ അഭിനയിക്കുന്നു.
രചന, സംവിധാനം – സജീവ് കിളികുലം, ക്യാമറ – പ്രശാന്ത് മാധവ്, ഗാനങ്ങള്‍ – സജീവ് കിളികുലം, നിഥിന് കെ. ചെറിയാന്, സംഗീതം – സജീവ് കിളികുലം, എബിന് പള്ളിച്ചന്‍, ആലാപനം – നിത്യാമാമന്‍, എഡിറ്റര്‍ – ഹരി ജി.നായര്‍, പശ്ചാത്തല സംഗീതം – കല – വിനീഷ് കൂത്തുപറമ്ബ്, സംഘട്ടനം – അഷ്റഫ് ഗുരുക്കള്‍, നൃത്തം – അസ്നീഷ്, മേക്കപ്പ് – ധര്മ്മന് പാമ്ബാടി, പ്രജി കൂത്തുപറമ്ബ്, വസ്ത്രാലങ്കാരം – സുരേഷ്, വാസു പാലക്കാട്, പ്രൊഡക്ഷന്‍ കണ്ട്രോളര് – അജയഘോഷ് പരവൂര്‍, ഫിനാന്‍സ് കണ്ട്രോളര് – റെജിമോന് കുമരകം, അസോസിയേറ്റ് ഡയറക്ടര്‍ – പ്രമോദ് ഗോവിന്ദ്, മാനേജേഴ്സ് – ഷാനവാസ് ഖാന്, ധനിഷ് വയലാര്‍, അസോസിയേറ്റ് ക്യാമറ, സ്റ്റില്‍ – അജിത്ത് മൈത്രേയന്, പി.ആര്.ഒ – അയ്മനം സാജന്.നീലകണ്ഠ ഫിലിംസിന്റ ബാനറില്‍ വിനിത തുറവൂർ നിർമ്മിക്കുന്ന ഈ ചിത്രം സെപ്റ്റംബറില്‍ വിവിധ ഭാഷകളിലായി റിലീസ് ചെയ്യും.



