റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കൊച്ചി: ബേസില്‍ ജോസഫ്, ദര്‍ശന രാജേന്ദ്രന്‍ എന്നിവർ പ്രധാന പ്രധാന വേഷങ്ങളില്‍ എത്തുന്ന ചിത്രമാണ് ജയ ജയ ജയ ഹേ.ജാനേമന്‍ എന്ന വമ്പൻ ഹിറ്റിനു ശേഷം
ചിയേര്‍സ് എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ ലക്ഷ്മി വാര്യറും ഗണേഷ് മേനോനും ചേര്‍ന്നു നിര്‍മ്മിക്കുന്ന ഈ പുതിയ ചിത്രത്തിന്റെ സംവിധായകൻ മുത്തുഗൗ’, ‘അന്താക്ഷരി’ തുടങ്ങിയ ചിത്രങ്ങള്‍ ഒരുക്കി ശ്രദ്ധ നേടിയ വിപിന്‍ ദാസാണ് .

ചിത്രത്തിന്റെ ഷൂട്ടിംഗ് സെറ്റില്‍ ക്രിക്കറ്റ്‌ താരം സഞ്ജു സാംസണ്‍ ഒരു സര്‍പ്രൈസ് വിസിറ്റ് നടത്തിയിരുന്നു. അണിയറ പ്രവര്‍ത്തകരും താരങ്ങളുമൊത്തുള്ള സഞ്ജുവിന്റെ ഫോട്ടോകളാണ് ഇപ്പോൾ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആവുന്നത്.

ബേസില്‍ ജോസഫുമായി അടുത്ത സൗഹൃദം പുലര്‍ത്തുന്ന ഒരാളാണ് സഞ്ജു സാംസണ്‍. അയര്‍ലാന്‍ഡിന് എതിരെയുള്ള പരമ്ബരയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട സഞ്ജു ട്രെയിനിങ് സെഷനുകള്‍ക്ക് വേണ്ടി പോകുന്നതിനു മുന്‍പാണ്, സുഹൃത്തിന്റെ ചിത്രത്തിന്റ സെറ്റില്‍ എത്തിയത്. ബേസിലും സംവിധായകന്‍ വിപിനും വലിയ ക്രിക്കറ്റ്‌ പ്രേമികളാണ്.

കൊല്ലത്തും പരിസര പ്രദേശങ്ങളിലുമായി ഷൂട്ടിംഗ് നടക്കുന്ന ഈ ചിത്രത്തിന് സംഘട്ടന രംഗങ്ങൾ ഒരുക്കുന്നത് നിരവധി ബോളിവുഡ് ചിത്രങ്ങളില്‍ പ്രവര്‍ത്തിച്ച സ്റ്റണ്ട് മാസ്റ്റര്‍ ഫെലിക്സ് ഫുകുയോഷി റുവേ ആണ് . കല – ബാബു പിള്ള, ചമയം – സുധി സുരേന്ദ്രന്‍, വസ്ത്രലങ്കാരം – അശ്വതി ജയകുമാര്‍, നിര്‍മ്മാണ നിര്‍വ്വഹണം – പ്രശാന്ത് നാരായണന്‍, മുഖ്യ സഹ സംവിധാനം – അനീവ് സുരേന്ദ്രന്‍, ധനകാര്യം – അഗ്നിവേഷ്, നിശ്ചല ചായാഗ്രഹണം – ശ്രീക്കുട്ടന്‍, വാര്‍ത്താ പ്രചരണം – ജിനു അനില്‍കുമാര്‍, വൈശാഖ് വടക്കേവീട്.

സംവിധായകനായ വിപിന്‍ ദാസും, നാഷിദ് മുഹമ്മദ്‌ ഫാമിയും ചേര്‍ന്നാണ് തിരക്കഥ ഒരുക്കുന്നത്. അമല്‍ പോള്‍സനാണ് സഹ നിര്‍മ്മാണം. അജു വര്‍ഗീസ്, അസീസ് നെടുമങ്ങാട്, സുധീര്‍ പരവൂര്‍, മഞ്ജു പിള്ള, ശരത് സഭ, ഹരീഷ് പെങ്ങന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നത്. ബബ്ലു അജുവാണ് ചായഗ്രാഹകന്‍. ജോണ്‍ കുട്ടിയാണ് എഡിറ്റിങ് വിഭാഗം കൈകാര്യം ചെയ്യുന്നത്. അങ്കിത് മേനോന്‍ സംഗീത സംവിധാനം നിര്‍വ്വഹിക്കുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *