മുംബൈ: ബോളിവുഡിൽ ആസൂത്രിതമായി ഒറ്റപ്പെടുത്തിയത് ആണ് സുശാന്ത് ആത്മഹത്യയിലേക്ക് നയിച്ചതെന്ന് വിവേക് ഒബ്രോയ്. അഞ്ചോളം നിർമ്മാണ നിർമാണ കമ്പനികൾ സുശാന്തിനെ അവരുടെ ചിത്രങ്ങളിൽ അഭിനയിപ്പിക്കില്ല എന്ന് തീരുമാനമെടുക്കുകയും മറ്റുള്ളവരെ അതിനു പ്രേരിപ്പിക്കുകയും ചെയ്തിരുന്നതായി വിവേക് പറയുന്നു. ഇതോടെ സുശാന്തിന് സിനിമകൾ കുറഞ്ഞു തുടങ്ങി. അവസരങ്ങൾ ഇല്ലാതെ വന്നതും സാമ്പത്തിക വിഷമതകളും സുശാന്തിനെ ബാധിച്ചു. ഇതിൽ നിന്ന് ഉടലെടുത്ത വിഷാദം ഒടുവിൽ ആത്മഹത്യയിൽ എത്തിച്ചു.
Read more…പ്രമുഖ ബോളിവുഡ് താരം സുശാന്ത് സിങ് രജപുത്തിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.
വിവേക് ബ്രോയുടെ പ്രതികരണം ഇങ്ങനെ തുടരുന്നു – “ഞാനും ഇതേ പോലെ വേദന നിറഞ്ഞ അവസരങ്ങളില്‍ ജീവിതത്തിൽ നിന്നിട്ടുണ്ട്, അത് വളരെ ഇരുണ്ടതായിരുന്നു. ഒറ്റയ്ക്കുള്ള യാത്രയായിരുന്നു അത്. പക്ഷേ മരണം ഒരു പരിഹാരമായി ഞാൻ ഒരിക്കലും കണ്ടെത്തിയില്ല. സ്വന്തം കുടുംബത്തെയും സുഹൃത്തുക്കളെയും ആരാധകരെയും ഓർമിപ്പിച്ചിരുന്നു എങ്കിൽ സുശാന്ത് ഇത് ചെയ്യുമായിരുന്നില്ല. സുശാന്ത് നിൻറെ നഷ്ടത്തിലവര്‍ പൊട്ടിക്കരയുകയാണ്. സുശാന്തിന്റെ പിതാവിനെ കണ്ടു. അദ്ദേഹത്തിൻറെ കണ്ണുകളിലെ വേദന ആർക്കും സഹിക്കാൻ കഴിയാത്തതാണ് . ‘മടങ്ങിവരൂ’ എന്ന് സഹോദരി വിലപിച്ചു കൊണ്ട് പറയുന്നതും കണ്ടു.
Read more… ബന്ധം കാത്തുസൂക്ഷിക്കാത്തതില്‍ എന്നെ തന്നെ കുറ്റപ്പെടുത്തുന്നു.-കരണ്‍ ജോഹര്‍
ബോളിവുഡ് മാറി ചിന്തിക്കേണ്ട സമയം ആണ്. ഒരു കുടുംബം ആണെന്ന് വിശേഷിപ്പിക്കാറുണ്ട്. പക്ഷേ അത് അങ്ങനെയല്ല. നല്ല അവസ്ഥ സൃഷ്ടിക്കുവാൻ വേണ്ടി ബോളിവുഡ് മാറേണ്ടതുണ്ട്. മറ്റുള്ളവരെ കുറിച്ചും ചിന്തിക്കണം. അവരെപ്പറ്റി ആശങ്ക വേണം. അധികാരത്തിനുവേണ്ടിയുള്ള കളികൾ അവസാനിപ്പിക്കണം. തുറന്ന മനസ്സോടെ ആകണം പ്രവർത്തിക്കേണ്ടത്. കഴിവുള്ളവർക്ക് നിങ്ങളുടെ ബാലിശമായ ഞാൻ ഭാവങ്ങൾ മാറ്റിവെച്ച് അംഗീകാരം നൽകാൻ തയ്യാറാകണം. അപ്പോഴേ ബോളിവുഡ് ശരിക്കുള്ള ഒരു കുടുംബം ആവുകയുള്ളൂ. സുശാന്തിന്റെ ചിരി എനിക്ക് വലിയ നഷ്ടബോധം ഉണ്ടാക്കുന്നു.” വിവേക് ഒബ്റോയിയുടെ വാക്കുകൾ ബോളിവുഡ് പ്രവർത്തകർക്കിടയിലും ചലച്ചിത്ര പ്രേമികൾക്കിടയിലും വലിയ ചലനമാണ് സൃഷ്ടിച്ചിരിക്കുന്നത്.
More read… ഒരാഴ്ച എല്ലാം മാറ്റി മറിച്ചു, സുശാന്തുമായി നടത്തിയ ചാറ്റ് പങ്ക് വച്ച് എക്താ കപൂര്‍
ഹോളിവുഡിൽ സുശാന്ത് ഒറ്റപ്പെടുത്തലും അവഗണിക്കും നേരിടുന്നുണ്ടോ എന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്. വിലക്കേർപ്പെടുത്തി തൊഴിലിൽനിന്ന് പുറന്തള്ളുവാൻ ആസൂത്രിത പദ്ധതി ഉണ്ടായിരുന്നോ എന്നതിലേക്കും അന്വേഷണം നീളും

