റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ബന്ധം കാത്തുസൂക്ഷിക്കാത്തതില്‍ എന്നെ തന്നെ കുറ്റപ്പെടുത്തുന്നു.-കരണ്‍ ജോഹര്‍

June 15, 2020 - 2:57 pm

മുംബൈ: യുവതാരമായ സുശാന്ത് സിങ് രജ്പുത്തിന്റെ മരണത്തില്‍ ബോളിവുഡ് ലോകം ഒരുപോലെ കരയുകയായിരുന്നു ഇന്നലെ. ബോളിവുഡ് സംവിധായകനും നിര്‍മ്മാവുമായ കരണ്‍ ജോഹറും ഇന്നലെ, ഞായറാഴ്ച (14-06-20) മരണത്തില്‍ അനുശോചിച്ച് സോഷ്യല്‍ മീഡിയയില്‍ കുറിപ്പെഴുതിയിരുന്നു.

ഏറെ വൈകാരികമായാണ് അദ്ദേഹം വിയോഗ വാര്‍ത്തയോട് പ്രതികരിച്ചത്.
സുശാന്തിനൊപ്പം നില്‍ക്കുന്നൊരു ചിത്രം പങ്കുവെച്ചുകൊണ്ടാണ് കരണ്‍ ജോഹര്‍ ഇന്‍സ്റ്റയില്‍ കുറിപ്പ് ഷെയര്‍ ചെയ്തിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം നീയുമായി ഒരു ബന്ധവും വെച്ചുപുലര്‍ത്താതിരുന്നതില്‍ ഞാന്‍ എന്നെ തന്നെ കുറ്റപ്പെടുത്തുന്നു. നിന്റെ ജീവിതം മറ്റൊരാളുമായി പങ്കുവയ്ക്കാന്‍ നീ ആഗ്രഹിച്ചിരുന്ന സമയമാണിതെന്ന് ഇപ്പോള്‍ ഞാനറിയുന്നു. പക്ഷേ എനിക്കതിനായില്ല, ഇനി ആ തെറ്റ് ആവര്‍ത്തിക്കില്ല, നമ്മുടെ ബന്ധങ്ങള്‍ വളര്‍ത്താന്‍ കഴിയാതെപോകുന്ന കാലഘട്ടമാണിത്. സുശാന്തിന്റെ ഈ മരണം മറ്റുള്ളവരിലേക്ക് കടന്നുചെല്ലാന്‍ എന്നെ പ്രേരിപ്പിക്കുന്ന ഉണര്‍ത്തുപാട്ടുകൂടിയാവുകയാണ്- കരണ്‍ കുറിക്കുകയുണ്ടായി

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *