റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

മുംബൈ: അനിശ്ചിതത്ത്വങ്ങള്‍ക്കൊടുവില്‍ മുന്നേറ്റം തുടര്‍ന്ന് വിപണി. തുടര്‍ച്ചയായ രണ്ടാം ദിനവും സൂചികകള്‍ മികച്ച നേട്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ച് ഓഹരി വിപണി. നിഫ്റ്റി 16,300ന് മുകളിലെത്തി. സെന്‍സെക്സ് 632.13 പോയിന്റ് ഉയര്‍ന്ന് 54,884.66ലും നിഫ്റ്റി 182.30 പോയിന്റ് നേട്ടത്തില്‍ 16,352.50ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.സെന്‍സെക്സ് 1.17 ശതമാനവും നിഫ്റ്റി 1.13 ശതമാനവുമാണ് ഉയര്‍ന്നത്.

ടെക് മഹീന്ദ്ര, എച്ച്.ഡി.എഫ്.സി. ലൈഫ്, ഹീറോ മോട്ടോര്‍കോര്‍പ്, ഇന്‍ഡസിന്‍ഡ് ബാങ്ക് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടത്തില്‍. ഒ.എന്‍.ജി.സി, എന്‍.ടി.പി.സി, ഭാരതി എയര്‍ടെല്‍, പവര്‍ഗ്രിഡ് കോര്‍പ്, ടാറ്റ സ്റ്റീല്‍ തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു.

മെറ്റല്‍, ഓയില്‍ ആന്‍ഡ് ഗ്യാസ് ഒഴികെയുള്ള സൂചികകള്‍ നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റി മെറ്റല്‍ സൂചിക 0.06 ശതമാനമാണ് ഇടിഞ്ഞത്. ഐടിയാണ് നേട്ടത്തില്‍ മുന്നില്‍. ഐടി സൂചിക 2.54ശതമാനം ഉയര്‍ന്നു. ബി.എസ്.ഇ. മിഡ്ക്യാപ്, സ്മോള്‍ ക്യാപ് സൂചികകള്‍ ഒരുശതമാനം വീതം നേട്ടം രേഖപ്പെടുത്തി.16 കേരള കമ്പനികളാണ് ഇന്നലെ നേട്ടമുണ്ടാക്കിയത്. വണ്ടര്‍ലാ ഹോളിഡേയ്സിന്റെ ഓഹരി വില 4.75 ശതമാനം ഉയര്‍ന്ന് 217.15 രൂപയിലെത്തി. സ്‌കൂബീ ഡേ ഗാര്‍മന്റ്സ് , കിംഗ്സ് ഇന്‍ഫ്രാ വെഞ്ച്വേഴ്സ് , കേരള ആയുര്‍വേദ , ഫെഡറല്‍ ബാങ്ക് , ആസ്റ്റര്‍ ഡി എം , എവിറ്റി , കൊച്ചിന്‍ മിനറല്‍സ് ആന്‍ഡ് റുട്ടൈല്‍ എന്നിവയാണ് മികച്ച നേട്ടമുണ്ടാക്കിയ കേരള കമ്പനികള്‍.എന്നാല്‍ വെര്‍ട്ടെക്സ് സെക്യൂരിറ്റീസ്, മുത്തൂറ്റ് ഫിനാന്‍സ്, ഈസ്റ്റേണ്‍ ട്രെഡ്സ് തുടങ്ങിയവയുടെ ഓഹരി വിലയില്‍ ഇടിവുണ്ടായി. റബ്ഫില ഇന്റര്‍നാഷണലിന്റെ ഓഹരി വിലയില്‍ മാറ്റമുണ്ടായില്ല.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *