സ്‌കൂള്‍ ക്യാമ്പസിലെ പൊതുവഴി നിരോധിച്ച് ബാലാവകാശ കമ്മീഷന്‍

തൈക്കാവ് ഗവ.എച്ച്.എസ്.എസ്.&വി.എച്ച്.എസ്.സ്‌കൂള്‍ ക്യാമ്പസ് പൊതുവഴിയായി ഉപയോഗിക്കുന്നത് നിരോധിക്കാന്‍ ബാലാവകാശ കമ്മീഷന്‍ ഉത്തരവായി. ഇതിനാവശ്യമായ നടപടി സ്വീകരിക്കാന്‍ പത്തനംതിട്ട ജില്ലാ കളക്ടര്‍, വിദ്യാഭ്യാസ ഉപഡയറക്ടര്‍, ജില്ലാ പോലീസ് മേധാവി, മുന്‍സിപ്പില്‍ സെക്രട്ടറി എന്നിവര്‍ക്ക് കമ്മീഷന്‍ അംഗം റെനി ആന്റണി നിര്‍ദ്ദേശം നല്‍കി. സ്‌കൂളിന് പൂര്‍ണ്ണമായും ചുറ്റുമതില്‍ നിര്‍മ്മിക്കുകയും ഗേറ്റ് സ്ഥാപിച്ച് മറ്റ് വാഹനങ്ങള്‍ കടന്നു പോകാതെ  സംരക്ഷിക്കുന്നതുള്‍പ്പെടെ ബന്ധപ്പെട്ടഒക്ത സ്വീകരിച്ച നടപടി റിപ്പോര്‍ട്ട് 15 ദിവസത്തിനകം കമ്മീഷന് നല്‍കാനും ഉത്തരവില്‍ നിര്‍ദ്ദേശം നല്‍കി. സ്‌കൂളിന്റെ മുറ്റത്തുകൂടി ടിപ്പര്‍ ലോറികളും മറ്റ് വാഹനങ്ങളും പോകുന്നു.

ക്ലാസ് മുറികള്‍ക്കും ശുചിമുറികള്‍ക്കുമിടയിലുളള സ്ഥലത്തുകൂടിയാണ് അപകട ഭീഷണിയുയര്‍ത്തി വാഹനങ്ങള്‍ കടന്നു പോകുന്നത്. അന്യസംസ്ഥാന തൊഴിലാളികളും അയല്‍വാസികളും ഇതിനെ പൊതുവഴിയായി ഉപയോഗിക്കുന്നു. സ്‌കൂള്‍ അധികൃതരും മുനിസിപ്പല്‍ അധികൃതരും ഇതിനെതിരെ നടപടി സ്വീകരിക്കുന്നില്ല തുടങ്ങിയ കാര്യങ്ങള്‍ ഉന്നയിച്ച്  കുട്ടികളെ രക്ഷിക്കാന്‍ ഇടപെടല്‍ നടത്തണമെന്നുമുള്ള പരാതിയിന്മേലാണ് കമ്മീഷന്‍ ഉത്തരവ് പുറപ്പെടുവിച്ചത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →