തിരുവനന്തപുരം : പോപ്പുലര്‍ പ്രണ്ട് റാലിക്കിടെ നടത്തിയ കൊലവിളി മുദ്രാവാക്യത്തോട് പ്രതികരിച്ച് രാഷ്ട്രീയ സംവാദകന്‍ അഡ്വ.ജയശങ്കര്‍. ‘മര്യാദക്ക് മര്യാദക്ക് മര്യാദക്ക് ജീവിച്ചോ’ എന്ന കുട്ടിയുടെ മുദ്രാവാക്യം കടമെടുത്ത് ജയശങ്കര്‍ പറയുന്നതിതാണ്. മര്യാദക്ക് മര്യാദക്ക് ജീവിച്ചോ അല്ലെങ്കില്‍ തടിയന്റവിട നസീറിന്റെ സ്ഥിതിയാവും’ പോപ്പുലര്‍ ഫ്രണ്ട് നേതാവ് തടിയന്റവിട നസീര്‍ ഇപ്പോള്‍ ജയിലില്‍ കഴിയുകയാണ്. ഇരട്ട ജീവപര്യന്തവും ഒരുലക്ഷം രൂപ പിഴയുമാണ് കോടതി തടിയന്റവിട നസീറിന് ശിക്ഷവിധിച്ചത്. 2008ല്‍ രാജ്യത്തിനെതിരായി യുദ്ധം ചെയ്യാന്‍ പാക് ഭീകര സംഘടനയായ ലഷ്‌ക്കര്‍ ഇ ത്വയ്‌ബയിലേക്ക് കേരളത്തിലെ യുവാക്കളെ റിക്രൂട്ട്‌ചെയ്‌തെന്ന കേസിലാണ് ഈ വിധി.
മര്യാദക്ക് ജീവിച്ചാല്‍ നമുക്കേവര്‍ക്കും കൊളളാം. അല്ലെങ്കില്‍ അഹമ്മദാഹാദ് സെന്‍ട്രല്‍ ജയിലില്‍ മരണം കാത്തുകഴിയുന്ന മലയാളികളായ ഷാദുലിയുടെയും ഷിബിലിയുടെയും അവസ്ഥയുണ്ടാവും. അഹമ്മദാബാദ് സ്ഫോടന പരമ്പരയില്‍ 70 മിനിറ്റ് വ്യത്യാസത്തില്‍ 21 ബോംബുകളാണ് 2008 ല്‍ പൊട്ടിത്തെറിച്ചത്. 200 ഓളം പേര്‍ക്ക് പരിക്കുപറ്റുകയും 56 പേര്‍ കൊല്ലപ്പെടുകയും ചെയ്‌തു. ഇന്ത്യന്‍ മുജാഹിദ്ദീനുമായി ബന്ധമുളളവരാണ് ഷാദുലിയും ഷിബിലിയും. അല്ലെങ്കില്‍ മറ്റുപലരുടെയും അവസ്ഥയുണ്ടാവും. യാക്കൂബ് മേമന്റെയും ,അഫ്‌സല്‍ ഗുരുവിന്റെയും, അജ്‌മല്‍ കസബിന്റെയും അവസ്ഥയുണ്ടാവും. ഇതാണ് ആ കുട്ടിയുടെ മാതാപിതാക്കളോട് പറയാനുളളത് .
കൊലവിളി മുദ്രാവാക്യം വിളിച്ച സംഭവത്തില്‍ പോലീസ് രഹസ്യാന്വേഷണ വിഭാഗം അന്വേഷണം തുടങ്ങിയിരിക്കുകയാണ്. കുട്ടി വിളിച്ചത് സംഖാടകര്‍ നല്‍കിയ മുദ്രാവാക്യമല്ലെന്ന വിശദീകരണമാണ് പോപ്പുലര്‍ ഫ്രണ്ട് നല്‍കുന്നത് . ഒരാളുടെ തോളിലേറി ചെറിയകുട്ടി മുദ്രാവാക്യം വിളിക്കുന്ന ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു. കൊച്ചുകുട്ടികളെപ്പോലും മത വെറിക്കുപയോഗിക്കുന്നതിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയര്‍ന്നത്. ഈ സാഹചര്യത്തിലാണ് പോലീസ് അന്വേഷണം തുടങ്ങിയത് രണ്ടുദിവസം മുമ്പാണ് ആയിരക്കണക്കിനാളുകള്‍ പങ്കെടുത്ത പ്രകടനം നടന്നത്. അരിയും മലരും കുന്തുരിക്കവും വാങ്ങിവയ്‌ക്കണമെന്നും നിന്റെയൊക്കെ കാലന്മാര്‍ വരുന്നുണ്ടെന്നുമായിരുന്നു മുദ്രാവാക്യം
സുപ്രീം കോടതി വിധിയെ തുടര്‍ന്ന് അയോധ്യയില്‍ ഉയരുന്ന രാമക്ഷേത്രം തകര്‍ത്ത് പളളി നിര്‍മിക്കുമെന്ന അര്‍ത്ഥത്തിലാണ് പോപ്പുലര്‍ ഫ്രണ്ട് ഈ മുദ്രാവാക്യം ഉയര്‍ത്തുന്നതെന്നാണ് ചൂണ്ടിക്കാട്ടുന്നത്.

