റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ആലപ്പുഴ :ആലപ്പുഴയിലെ പോപ്പുലര്‍ ഫ്രണ്ട്‌ സമ്മേളനത്തിനിടെ ‘ ഹിന്ദുക്കള്‍ അരിയും മലരും ക്രിസ്‌ത്യാനികള്‍ കുന്തുരുക്കവും കരുതിക്കോ,അല്ലെങ്കില്‍ മര്യാദക്ക്‌ ജീവിച്ചോ’ എന്ന വിദ്വേഷ മുദ്രാവക്യം വിളിച്ച ബാലനെതിരെയും സംഘാടകര്‍ക്കെതിരെയും കുട്ടികയുടെ മാതാപിതാക്കള്‍ക്കെതിരെയും പരാതിയുമായി യുവമോര്‍ച്ച രംഗത്ത്‌. പാലക്കാട്‌ ജില്ലാ അദ്ധ്യക്ഷന്‍ പ്രശാന്ത്‌ ശിവനാണ്‌ ദേശീയ ബാലാവകാശ കമ്മീഷനും ,പ്രധാനമന്ത്രിക്കും കേന്ദ്ര ആഭ്യന്തര മന്ത്രിക്കും പരാതി നല്‍കിയത്‌.

21.05.2022 ന്‌ പോപ്പുലര്‍ ഫ്രണ്ടിന്റെ നേതൃത്വത്തില്‍ ആലപ്പുഴയില്‍ നടന്ന ജനമഹാ സമ്മേളനത്തില്‍ ഹിന്ദു ക്രിസ്‌ത്യന്‍ വംശഹത്യക്ക്‌ പരസ്യമായി ആഹ്വാനം ചെയ്‌തവര്‍ക്കെതിരെയും പ്രായപൂര്‍ത്തിയാവാത്ത കുട്ടികളെ ഉപയോഗിച്ച മതസ്‌പര്‍ദ്ധ വളര്‍ത്തുന്ന വിധം പ്രകടനം നടത്തിയവര്‍ക്കെതിരെയും നിയമ നടപടിയെടുക്കണമെന്നാവശ്യപ്പെട്ടാണ്‌ പരാതി. കേരള മുഖ്യമന്ത്രി ഡിജിപി എന്നിവര്‍ക്കും പരാതി നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *