റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

മോഹലാലിനെ നായകനാക്കി സിനിമ ചെയ്യാന്‍ ഒരുങ്ങുന്നു ധ്യാന്‍ ശ്രീനിവാസന്‍

May 22, 2022 - 7:19 pm

അഭിനേതാവായും, സംവിധായകനായും മലയാള സിനിമയില്‍ ചുവടുറപ്പിച്ച താരമാണ് ധ്യാന്‍ ശ്രീനിവാസന്‍. നടന്‍ മോഹന്‍ലാലിനെ നായകനാക്കി ഒരു ചിത്രം ചെയ്യാന്‍ തനിക്ക് ആഗ്രഹമുണ്ടെന്നും അദ്ദേഹത്തിന് യോജിച്ച ഒരു കഥ തയ്യാറാക്കിയിട്ടുണ്ടെന്നും ധ്യാന്‍ ശ്രീനിവാസന്‍ വ്യക്തമാക്കി. ബാറോസിന്റെ തിരക്ക് കഴിഞ്ഞ് കഥ പറയാനാണ് തീരുമാനമെന്നും വ്യക്തമാക്കി ധ്യാന്‍ ശ്രീനിവാസന്‍.

ലാലേട്ടന്‍ ഇപ്പോള്‍ തന്റെ ആദ്യ സംവിധാന സംരംഭമായ ബാറോസിന്റെ തിരക്കിലായതു കൊണ്ട്, അദ്ദേഹത്തിന്റെ തിരക്കുകള്‍ കഴിഞ്ഞ്, അദ്ദേഹത്തെ പോയിക്കണ്ട് കഥ പറയാനിരിക്കുകയാണ് താനെന്നും തന്റെ ഏറ്റവും പുതിയ ചിത്രമായ ഉടലിന്റെ പ്രേമോഷന്റെ ഭാഗമായി നടന്ന അഭിമുഖത്തിനിടെ ധ്യാന്‍ വ്യക്തമാക്കി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *