സുരേഷ് മാരി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ജെബേബി. ഉര്‍വശി, ദിനേഷ്, മാരന് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിന്റെ പുതിയ ടീസര്‍ പുറത്തുവിട്ടു.
സംവിധായകന് പാ രഞ്ജിത്ത് ഗോള്‍ഡന്‍ റേഷ്യോ ഫിലിംസും ലിറ്റില്‍ റെഡ് കാര്‍ ഫിലിംസും ചേര്‍ന്ന് അഞ്ച് ചിത്രങ്ങളുടെ കരാര്‍ പ്രഖ്യാപിച്ചതായി നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. കഴിഞ്ഞ വര്‍ഷത്തെ റൈറ്റര്‍ ആണ് ഈ കൂട്ടത്തിലെ ആദ്യ ചിത്രമായി എത്തിയത്, ഇപ്പോള്‍ രണ്ടാമത്തെ ചിത്രത്തിന് ജെ ബേബി എന്ന് പേരിട്ടിരിക്കുന്നത്.
നല്ലൊരു കോമഡിയും സെന്റിമെന്റും ഉള്ള ഒരു ഫാമിലി ഡ്രാമയാണ് ജെ ബേബിയിൽ ഒരു അമ്മയുടെയും അവരുടെ രണ്ട് മക്കളുടെയും കഥയാണ് ഇതിവൃത്തം. ഞങ്ങള്‍ ചിത്രത്തിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയാക്കി, ഇപ്പോള്‍ പോസ്റ്റ് പ്രൊഡക്ഷനിലാണ്..” ചിത്രത്തെക്കുറിച്ച് സുരേഷ് പറഞ്ഞു.
കൂര്‍മാന്‍ ഫെയിം ടോണി ബ്രിട്ടോ സംഗീതം നല്കുന്ന ജെ ബേബിയുടെ ക്യാമറ കൈകാര്യം ചെയ്യുന്നത് ബാരത്തിന്റെ ഛായാഗ്രാഹകന്‍ ജയന്ത് സേതു മാധവനാണ്. ഈ ചിത്രത്തിന് പുറമെ മാരി സെല്‍വരാജ്, അകിരണ് മോസസ്, ലെനിന് ഭാരതി എന്നിവരുടെ ചിത്രങ്ങളും രഞ്ജിത്ത് നിര്‍മ്മിക്കും.



