റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

നവജാത ശിശുവിനെ കൊലപ്പെടുത്തി തോട്ടിൽ തള്ളിയ കേസിൽ ബിരുദ വിദ്യാർഥിനി അറസ്റ്റിൽ

May 19, 2022 - 8:26 am

തൃശ്ശൂർ: പ്രസവിച്ച ഉടനെ കുഞ്ഞിനെ കൊലപ്പെടുത്തി തോട്ടിൽ തള്ളിയെന്ന കേസിൽ യുവതി അറസ്റ്റിൽ. മലക്കപ്പാറ പെരുമ്പാറ ആദിവാസി കോളനിയിലെ സിന്ധു(23) ആണ് അറസ്റ്റിലായത്. ആലുവ യു.സി. കോളേജിലെ ബിരുദ വിദ്യാർഥിനിയാണ്. ഇവർ അവിവാഹിതയാണ്. 2022 മെയ് 18 ബുധനാഴ്ച ഉച്ചയോടെയാണ് സിന്ധു ആൺകുഞ്ഞിന് ജന്മം നൽകുന്നത്. തൊട്ടുപിന്നാലെ കുഞ്ഞിനെ ശ്വാസംമുട്ടിച്ച് കൊല്ലുകയായിരുന്നു എന്ന് പോലീസ് പറയുന്നു.

17/05/22 ചൊവ്വാഴ്ച ഉച്ചയോടെ വീട്ടിൽവെച്ചാണ് സിന്ധു കുഞ്ഞിന് ജന്മം നൽകിയത്. ശേഷം രക്തസ്രാവം നിൽക്കാതെ വന്നപ്പോൾ സമീപത്തെ ആശാ വർക്കറെ വിളിച്ചുവരുത്തുകയായിരുന്നു. രക്തസ്രാവം നിൽക്കാതെ വന്നതോടെ ആശാ വർക്കറുടെ സഹായത്തോടെ സിന്ധുവിനെ ആശുപത്രിയിലേക്ക് മാറ്റി.ആശാ വർക്കർക്ക് തോന്നിയ സംശയത്തെ തുടർന്ന് പോലീസിൽ വിവരം അറിയിക്കുകയായിരുന്നു.

അപ്പോഴാണ് സമീപത്തെ തോട്ടിൽനിന്ന് ഒരു നവവജാത ശിശുവിന്റെ മൃതദേഹം ലഭിച്ചത്. പ്രസവിച്ച ഉടൻ കുഞ്ഞിനെ കൊലപ്പെടുത്തിയതാണോ അതോ കുഞ്ഞ് പ്രസവത്തിൽ മരിച്ചതാണോ എന്ന വിധത്തിലുള്ള പല അഭ്യൂഹങ്ങളും 18/05/22 ബുധനാഴ്ച പടർന്നിരുന്നു.എന്നാൽ, കുഞ്ഞിനെ മുഖത്ത് അമർത്തി ശ്വാസം മുട്ടിച്ചു കൊന്നതാണെന്ന് പോസ്റ്റ്‌മോർട്ടത്തിൽ വ്യക്തമായതോടെയാണ് സിന്ധുവിനെതിരേ പോലീസ് കേസ് എടുത്തത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *