റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

തൃശൂര്‍ : കോവാക്‌സിന്‍ സ്വീകരിച്ച ശേഷം ജര്‍മനിയിലേക്കുപോയ യുവതിയെ ദോഹയില്‍ നിന്ന വിമാനകമ്പനി അധികൃതര്‍ തിരിച്ചയച്ചു. പാലക്കാട്‌ പുത്തൂരിലെ ജയദ്വീപ്‌ അപ്പാര്‍ട്ടുമെന്റില്‍ താമസിക്കുന്ന മാളവികാ മേനോന്‍(25) ആണ്‌ ഈ ദുരനുഭവം ഉണ്ടായത്‌. കോവാക്‌സിന്‍ ജര്‍മനി അംഗീകരിക്കുന്നില്ലെന്ന കാരണം പറഞ്ഞാണ്‌ യുവതിയെ തിരിച്ചയച്ചത്‌.

അവശ്യ സന്ദര്‍ഭങ്ങളിലും സര്‍ക്കാര്‍ അനുവദിക്കുന്നവര്‍ക്കും കോ വാക്‌സിന്‍ അനുവദനീയമാണെന്ന ജര്‍മനിയുടെ സര്‍ട്ടിഫിക്കറ്റ്‌ ഹാജരാക്കിയിട്ടും അധികൃര്‍ ചെവിക്കൊണ്ടില്ല. രാജ്യത്തേക്കു പ്രവേശനം നല്‍കിക്കൊണ്ട്‌ എംബസ,ി നല്‍കിയ സര്‍ട്ടിഫിക്കറ്റും ഉണ്ടായിരുന്നു. ആവശ്യമായ ഇതര സര്‍ട്ടിഫിക്കറ്റുകളും ഉണ്ടാായിരുന്നിട്ടും പരിഗണിക്കാന്‍ ഖത്തര്‍ എയര്‍വേസ്‌ തയാറായില്ലെന്ന മാളവിക പറയുന്നു.

2022 മെയ്‌ 10ന്‌ നെടുംബാശേരിയില്‍ നിന്ന്‌ ജര്‍മനിയിലേക്ക പുറപ്പെട്ട മാളവികയെ 11ന്‌ നെടുമ്പാശേരിയില്‍ കൊണ്ടിറക്കി വിടുകയായിരുന്നു. ലഗേജുകള്‍ ജമര്‍മനിയിലെത്തി. കടുത്ത മാനസിക സംഘര്‍ഷമാണ്‌ ദോഹ വിമാനത്താവളത്തില്‍ അനുഭവിക്കേണ്ട്‌ വന്നതെന്ന്‌ മാളവിക പറഞ്ഞു.

പഞ്ചാബ്‌ സര്‍വകലാശാലയില്‍ നിന്ന്‌ ജനറ്റിക്ക്‌ ബയോളജിയില്‍ ബിരുദാനന്തര ബിരുദം നേടിയ മാളവികയ്‌ക്ക്‌ ബെര്‍ലിനിലെ ഫ്രീയി സര്‍വകലാശാലയിലാണ്‌ ഗവേഷണത്തിനും ഫാക്കല്‍റ്റിയായും പ്രവേശനം ലഭിച്ചത്‌. ഗവേഷണം ഉടന്‍ ആരംഭിക്കണം. അല്ലെങ്കില്‍ അവസരം നഷ്ടമാകും. അവിടെ താമസത്തിനുളള വീടും തയാറാക്കിയിരുന്നതാണ്‌. ആ ഇനത്തിലും പണം നഷ്ടമാകും. യാത്രക്കൂലിയിനത്തിലും വന്‍ തുക ചെലവായി. എത്രയും വേഗം ജര്‍മനിയിലെത്താന്‍ വേണ്ട ഇടപെടലുകള്‍ വേണമെന്നാണ്‌ മാളവികയുടെ ആവശ്യം. ഹരി മേനോന്റെയും ചാന്ദ്‌നി മേനോന്റെയും മകളാണ്‌ മാളവിക

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *