റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ജില്ലയില്‍ നേഴ്‌സസ് വാരാഘോഷത്തിന് മെയ് ഏഴ്ന് തുടക്കം

May 5, 2022 - 6:30 pm

ജില്ലയില്‍ നേഴ്‌സസ് വാരാഘോഷ ഉദ്ഘാടന സമ്മേളനം  മെയ് ഏഴ്ന് രാവിലെ ഒന്‍പതിന് കോഴഞ്ചേരി മൂത്തൂറ്റ് നേഴ്‌സിംഗ് കോളജില്‍ ജില്ലാ കളക്ടര്‍ ഡോ.ദിവ്യ എസ് അയ്യര്‍ ഉദ്ഘാടനം ചെയ്യും. ജില്ലാ ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ആര്‍.അജയകുമാര്‍ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ.എല്‍. അനിതകുമാരി മുഖ്യപ്രഭാഷണം നടത്തും. മെയ് ഏഴ്, എട്ട് തീയതികളില്‍ സ്റ്റാഫിനും നേഴ്‌സിംഗ് വിദ്യാര്‍ഥികള്‍ക്കുമായി വിവിധയിനം കലാകായിക മത്സരങ്ങള്‍, ക്വിസ് മത്സരങ്ങള്‍ കൂടാതെ സൗജന്യ മെഡിക്കല്‍ ക്യാമ്പും  സംഘടിപ്പിക്കും.കോഴഞ്ചേരി മൂത്തൂറ്റ് നേഴ്‌സിംഗ് കോളജില്‍ മെയ് 11ന് സാംസ്‌കാരിക പരിപാടികള്‍ നടത്തും. തുടര്‍ന്നുളള പൊതുസമ്മേളത്തില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സാറാ തോമസ് അധ്യക്ഷത വഹിക്കുന്ന ചടങ്ങ് ആരോഗ്യ വനിതാ ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം ചെയ്യും. നേഴ്‌സസ് ദിനമായ മെയ് 12ന് റാലിയും സമാപന സമ്മേളനവും നടത്തും.പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ നിന്ന് രാവിലെ 8.30 ന് ആരംഭിക്കുന്ന റാലി പത്തനംതിട്ട ജില്ലാ പോലീസ് മേധാവി സ്വപ്നില്‍ എം.മഹാജന്‍ ഫ്‌ളാഗ് ഓഫ് ചെയ്യും. അബാന്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന സമാപന സമ്മേളനത്തില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ.എല്‍ അനിതകുമാരി അധ്യക്ഷത വഹിക്കുകയും മുന്‍സിപ്പല്‍ ചെയര്‍മാന്‍ അഡ്വ. സക്കീര്‍ ഹുസൈന്‍ ഉദ്ഘാടനം നിര്‍വഹിക്കുകയും ചെയ്യും. അഡ്വ. പ്രമോദ് നാരായണ്‍ എം.എല്‍.എ മുഖ്യാതിഥി ആയിരിക്കും. ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ.എസ്. ശ്രീകുമാര്‍ നേഴ്‌സസ് ദിന സന്ദേശം നല്‍കും. വിവിധ കലാപരിപാടികളും നടക്കും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *