റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

വിമാന ടിക്കറ്റ് നിരക്ക് വർധനക്കെതിരെ കേരളം

May 5, 2022 - 7:59 am

തിരുവനന്തപുരം: . ആഭ്യന്തര- വിദേശ വിമാന ടിക്കറ്റ് കുത്തനെ വർദ്ധിപ്പിച്ചതിനെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ചു. പ്രവാസികൾക്കും കൊവിഡിന് ശേഷം സജീവമായ ടൂറിസം രംഗത്തിനും തിരിച്ചടിയാണ് ടിക്കറ്റ് നിരക്കിലെ വർധനയെന്ന് മുഖ്യമന്ത്രി കത്തിൽ സൂചിപ്പിച്ചു. പ്രവാസികളെ ടിക്കറ്റ് നിരക്ക് വർദ്ധന വലിയ രീതിയിൽ ബാധിക്കുന്നു.

നിരക്ക് കുറയ്ക്കാൻ പ്രധാനമന്ത്രി ഇടപെടണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. വിമാനക്കമ്പനികൾ പെരുന്നാൾ കാലത്ത് ഗൾഫിൽ നിന്ന് കേരളത്തിലേക്കുള്ള ടിക്കറ്റ് നിരക്ക് അഞ്ചിരട്ടിയോളം വർധിപ്പിച്ചിരുന്നു. ലക്ഷങ്ങൾ വിമാനടിക്കറ്റിന് മാത്രം മുടക്കിയാണ് പല പ്രവാസി കുടുംബങ്ങളും ഇത്തവണ നാട്ടിലെത്തിയത്

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *