റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ദേശീയ വിദ്യാഭ്യാസനയം: യുജിസി മാർഗനിർദ്ദേശങ്ങൾ ചർച്ച ചെയ്യാൻ ശിൽപ്പശാല

May 4, 2022 - 11:04 pm

സ്ത്രീകളെയും പട്ടികജാതി-പട്ടികവർഗ വിഭാഗങ്ങളെയും പാർശ്വവത്ക്കരിക്കപ്പെട്ടവരെയും സവിശേഷ പരിഗണന നൽകി മുഖ്യധാരയിലേക്കും നേതൃപദവിയിലേക്കും കൊണ്ടുവരാൻ സാധിക്കുന്നതാവണം വിദ്യാഭ്യാസമെന്ന് ഉന്നത വിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു.
ദേശീയവിദ്യാഭ്യാസനയം-2020 സംബന്ധിച്ച് യുജിസി പുറപ്പെടുവിച്ച മാർഗ്ഗനിർദേശങ്ങൾ ചർച്ചചെയ്യാൻ തിരുവനന്തപുരത്ത് സംഘടിപ്പിച്ച ഏകദിന ശില്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ദേശീയ വിദ്യാഭ്യാസനയത്തെ ധാരമാക്കി യുജിസി മുന്നോട്ടുവച്ചിട്ടുള്ള  നിർദ്ദേശങ്ങളിലെ    അടിസ്ഥാനപരമായ  ചില പ്രശ്‌നങ്ങൾ പരിശോധിക്കാനും തീരുമാനങ്ങൾ കൈക്കൊള്ളാനുമാണ് ശില്പശാല സംഘടിപ്പിച്ചത്. സംസ്ഥാന ഉന്നതവിദ്യാഭ്യാസ കൗൺസിൽ വൈസ് ചെയർമാൻ ഡോ. രാജൻ ഗുരുക്കളുടെ അദ്ധ്യക്ഷതയിൽ നടന്ന ശില്പശാലയിൽ വിവിധ സർവകലാശാലകളുടെ വൈസ് ചാൻസലർമാരും പങ്കെടുത്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *