റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പാകിസ്താന് സൗദിയില്‍നിന്ന് 800 കോടി ഡോളര്‍ സഹായം

May 2, 2022 - 4:01 pm

ഇസ്ലാമാബാദ്: കടുത്ത സാമ്പത്തികപ്രതിസന്ധി നേരിടുന്ന പാകിസ്താന് ആശ്വാസമായി സൗദി അറേബ്യയുടെ വമ്പന്‍ പാക്കേജ്.പാക് പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫിന്റെ സൗദി സന്ദര്‍ശനത്തോടനുബന്ധിച്ചാണ് 8 കോടി ഡോളറിന്റെ സാമ്പത്തിക പാക്കേജിന് രൂപരേഖയായത്. ഇതുസംബന്ധിച്ച സാങ്കേതിക നടപടികള്‍ പുരോഗമിക്കുകയാണെന്നും ഒന്നുരണ്ട് ആഴ്ചകള്‍ക്കുള്ളില്‍ കരാര്‍ പ്പുവയ്ക്കുമെന്നുമെന്നും പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. എണ്ണസംഭരണത്തിന്റെ അളവ് ഇരട്ടിപ്പിക്കുന്നത് ഉള്‍പ്പെടെയുള്ള പദ്ധതികള്‍ക്കാണ് സൗദി അറേബ്യ സഹായം നല്‍കുന്നത്. ഷെഹബാസ് ഷെരീഫും ഉദ്യോഗസ്ഥ സംഘവും സന്ദര്‍ശനം കഴിഞ്ഞു മടങ്ങിയെങ്കിലും പാക്കേജിന് അന്തിമരൂപം നല്‍കുന്നതിനായി പാക് ധനമന്ത്രി മിഫ്താക് ഇസ്മയില്‍ സൗദിയില്‍തന്നെ തുടരുകയാണ്. എണ്ണസംഭരണത്തിനുള്ള തുക 1.2 ബില്യന്‍ ഡോളറില്‍നിന്ന് 2.4 ബില്യന്‍ ഡോളറാക്കി ഉയര്‍ത്താനുള്ള പാക് പദ്ധതിക്ക് സൗദി അറേബ്യ അംഗീകാരം നല്‍കിയെന്നാണു വിവരം. ഇതുള്‍പ്പെടെയുള്ള എല്ലാ പദ്ധതികളും ചേര്‍ന്നതാണ് എട്ടു ബില്യന്‍ ഡോളറിന്റെ പാക്കേജ്.
നാണയപ്പെരുപ്പവും ആഗോള രാഷ്ട്രീയസാമൂഹിക സാഹചര്യങ്ങളുമാണ് പാകിസ്താനെ സാമ്പത്തികമാന്ദ്യത്തിലേക്കു നയിച്ചത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *