റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

നടന്‍ വിജയ്‌ബാബുവിനെതിരെ ലുക്കൗട്ട്‌ നോട്ടീസ്‌

April 29, 2022 - 10:25 am

കൊച്ചി: ബലാത്സംഗ കേസില്‍ ഒളിവില്‍ കഴിയുന്ന നടനും നിര്‍മാതാവുമായ വിജയ്‌ ബാബുവിനെതിരെ ലുക്കൗട്ട്‌ നോട്ടിസ്‌ പുറപ്പെടുവിച്ചു. നടന്‍ വിദേശത്തേക്ക്‌ കടന്ന സാഹചര്യത്തിലാണ്‌ നടപടി. തിരിച്ചുവരികയാണെങ്കില്‍ പിടികൂടുക എന്ന ലക്ഷ്യത്തോടെ രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലും അറിയപ്പുനല്‍കി. ഇയാള്‍ ഗോവ വഴി വിദേശത്തേക്ക്‌ കടന്നെന്നാണ്‌ പോലീസിന്റെ കണ്ടെത്തല്‍.കഴിഞ്ഞ ദിവസം ദുബായിയില്‍ വച്ച്‌ ഫേസ്‌ബുക്ക്‌ ലൈവിലൂടെ രംഗത്തെത്തിയതായാണ്‌ സൂചന .പരാതിക്കാരിയുടെ പേര്‌ വെളിപ്പെടുത്തിയതിനും വിജയ്‌ ബാബുവിനെതിരെ കേസെടുത്തിട്ടുണ്ട്‌.

അതേസമയം നടന്‍ ഇന്ന്‌ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയേക്കും. ജാമ്യ ഹര്‍ജിയെ എതിര്‍ക്കാനാണ്‌ പോലീസിന്റെ തീരുമാനം. സിനിമയില്‍ അവസരങ്ങള്‍ വാഗ്‌ദാനം ചെയ്‌ത്‌ നിരവധി തവണ വിജയ്‌ബാബു ബലാല്‍സംഗം ചെയ്‌തെന്നാരോപിച്ച ഈ 2022 ഏപ്രില്‍ മാസം 22നാണ്‌ യുവതി പോലീസില്‍ പരാതി നല്‍കിയത്‌. പീഡനം നടന്ന കടവന്ത്രയിലെ നക്ഷത്ര ഹോട്ടലിലും വിജയ്‌ ബാബുവിന്റെ ഫ്‌ളാറ്റിലും പോലീസ്‌ പരിശോധന നടത്തിയിരുന്നു. നിര്‍ണായക തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്ന്‌ പോലീസ്‌ പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *