റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

മതം മാറുകയല്ലാതെ മറ്റുമാര്‍ഗമില്ലെന്ന്‌ ഒവൈസി പാര്‍ട്ടി നേതാവ്‌

April 17, 2022 - 8:05 am

ലഖ്‌നൗ: മതം മാറുകയല്ലാതെ മറ്റുമാര്‍ഗമില്ലെന്നു വ്യക്തമാക്കി അസദുദ്ദീന്‍ ഓവൈസിയുടെ ഓള്‍ ഇന്ത്യാ മജ്‌ലിസ്‌ -ഇ-ഇത്തേഹാദുല്‍ മുസ്ലീമിന്‍ മുന്‍ ജില്ലാ പ്രസിഡന്റ് മൊഹമ്മദ്‌ റുവേദ്‌ സാബിറും ഭാര്യ സമീന പര്‍വീനും. ഹിന്ദുമതം സ്വീകരിക്കാന്‍ സഹായം അഭ്യര്‍ത്ഥിച്ച്‌ ഇവര്‍ ഉത്തര്‍ പ്രദേശ്‌ മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ സമീപിച്ചിരുന്നു. ഇതിനുപിന്നാലെയാണ്‌ ഇരുവരും തങ്ങള്‍ അനുഭവിച്ച കഷ്ടതകളെക്കുറിച്ച്‌ വ്യക്തമാക്കി വീഡിയോ പുറത്തുവിട്ടത്‌. സ്വന്തം സമുദായത്തിലെ നേതാക്കളില്‍ നിന്നും സംഘടനകളില്‍ നിന്നും യാതൊരു സഹായവും ലഭിക്കാത്തതിനെ തുടര്‍ന്നാണ്‌ ഈ തീരുമാനം എടുക്കാന്‍ നിര്‍ബന്ധിതരായതെന്ന്‌ ദമ്പതികള്‍ പറഞ്ഞു.

മൊഹമ്മദ്‌ റുവേദ്‌ സാബിറുമായി താന്‍ വിവാഹിതയായതുമുതല്‍ തന്നെയും മാതാപിതാക്കളെയും സ്‌ത്രീധനത്തിന്റെ പേരില്‍ പീഡിപ്പിക്കുകയാണെന്ന്‌ ലമീന പര്‍വീണ്‍ ആരോപിച്ചു. വിവാഹത്തിനുമുമ്പ്‌ സാബിറിന്റെ മാതാപിതാക്കള്‍ കുടുംബത്തിന്റെ ഏക മകനാണെന്ന്‌ അവകാശപ്പെട്ട്‌ പിതാവിനോട്‌ വലിയൊരു തുക ആവശ്യപ്പെട്ടിരുന്നു. വിവാഹത്തിനുശേഷവും സ്‌ത്രീധനം ആവശ്യപ്പെടുന്നത്‌ തുടര്‍ന്നു. പിതാവിന്റെ പണം തീര്‍ന്നതോടെ ഭര്‍തൃമാതാവ്‌ ഭീഷണിപ്പെടുത്താനും കളളക്കേസ്‌ നല്‍കാനും തുടങ്ങിയെന്നും സമീന കൂട്ടിച്ചേര്‍ത്തു.

ഭര്‍തൃമാതാവിന്റെ ആവശ്യങ്ങള്‍ നിറവേറ്റാന്‍ തന്റെ ആഭരണങ്ങല്‍ വിറ്റു. എന്നിട്ടും ഒരു ഘട്ടത്തിനുശേഷം പണം തീര്‍ന്നപ്പോള്‍ അവര്‍ ഉപദ്രവിക്കാന്‍ തുടങ്ങി. താന്‍ എല്ലാ മുസ്ലീം നേതാക്കളെയും സംഘടനകളെയും സമീപിച്ചുവെങ്കിലും രാഷ്ട്രീയ സ്വാധീനവും ബന്ധവും ഭയന്ന്‌ എല്ലാവരും പിന്മാറി. നിങ്ങള്‍ കഷ്ടപ്പെടുമ്പോള്‍ നിങ്ങളെ സഹായിക്കാന്‍ വരാത്ത ഒരു മതത്തിന്റെ ഭാഗമാകുന്നതില്‍ അര്‍ത്ഥമില്ല. ഞങ്ങളുടെ സമുദായത്തില്‍ നിന്ന്‌ ആരും ഞങ്ങളെ സഹായിച്ചിട്ടില്ല. പരിവര്‍ത്തനം ചെയ്യുകയല്ലാതെ മറ്റൊരു മാര്‍ഗവുമില്ല. ഞങ്ങള്‍ ഹിന്ദുമതം സ്വീകരിക്കും.

അതേസമയം യോഗി ആദിത്യനാഥ്‌ ഞങ്ങളെ ഹിന്ദുമതത്തിലേക്ക്‌ പരിവര്‍ത്തനം ചെയ്യാന്‍ സഹായിക്കുമെന്ന്‌ ഞങ്ങള്‍ക്ക്‌ പൂര്‍ണ്ണ വിശ്വാസമുണ്ടെന്ന്‌ എഐഎംഐഎംമുന്‍ നേതാവും സമീനാ പര്‍വീന്റെ ഭര്‍ത്താവുമായ മൊഹമ്മദ്‌ റുവേദ്‌ സാബിറും വീഡിയോയില്‍ പറയുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *