റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഭീതിപരത്തി സൈക്കിൾ മോഷ്ടാക്കളായ കുട്ടി സംഘം

April 6, 2022 - 2:25 pm

കണ്ണൂർ: നാട്ടിൽ ആശങ്ക പരത്തി കുട്ടി മോഷ്ടാക്കൾ വീണ്ടും സജീവമാകുന്നു. കണ്ണൂർ ജില്ലയിലെ നെടുംപുറംചാലിൽ സ്‌കൂട്ടറും രണ്ട് സൈക്കിളും മോഷ്ടിച്ചു കടത്താനുള്ള ശ്രമം നാട്ടുകാർ ചേർന്ന് തടഞ്ഞു. പിന്നാലെ സംഘം ഓടി രക്ഷപ്പെടുകയും ചെയ്തു.

നെടുംപുറംചാലിലെ ഒരു വീട്ടിൽ നിന്നും സ്കൂട്ടർ കടത്താൻ ശ്രമിക്കുന്നത് കണ്ട ലോറി ഡ്രൈവർ അയൽവാസിയെ വിവരമറിയിച്ചു. തുടർന്ന് പിന്തുടർന്നെത്തിയ അയൽവാസിയെ കണ്ട് സംഘം സ്കൂട്ടർ ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു. നാട്ടുകാരും പൊലീസും ചേർന്ന് തിരച്ചിൽ നടത്തിയെങ്കിലും കുട്ടി മോഷ്ടാക്കളെ കണ്ടെത്താനായില്ല. മറ്റ് സ്ഥലങ്ങളിൽ നിന്നും മോഷ്ടിച്ച സൈക്കിളുകളിൽ എത്തിയാണ് സ്കൂട്ടർ കടത്താൻ ശ്രമിച്ചത്. ഈ സൈക്കിളുകളും വീണ്ടെടുത്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *