റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പുന്നയൂര്‍ക്കുളത്ത് ഓണ്‍ലൈന്‍ പഠന കേന്ദ്രങ്ങള്‍ പ്രവര്‍ത്തന മാരംഭിച്ചു

June 10, 2020 - 2:35 pm

തൃശൂര്‍ : പുന്നയൂര്‍ക്കുളം പഞ്ചായത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ള ഓണ്‍ലൈന്‍ പഠന കേന്ദ്രങ്ങള്‍ പ്രവര്‍ത്തനം തുടങ്ങി. വീട്ടില്‍ കമ്പ്യൂട്ടറോ, ഇന്റര്‍നെറ്റോ, ടെലിവിഷനോ ഇല്ലാത്ത വിദ്യാര്‍ത്ഥികള്‍ക്ക് വിക്ടേഴ്സ് ചാനലിലൂടെ സംപ്രേക്ഷണം ചെയ്യുന്ന ക്ലാസുകള്‍ ലഭ്യമാക്കുന്നതിന് വേണ്ടിയാണിത്. പഞ്ചായത്ത് ഒരുക്കുന്ന കേന്ദ്രങ്ങളില്‍ ടൈംടേബിള്‍ അനുസരിച്ച് വിദ്യാര്‍ത്ഥികള്‍ക്ക് ക്ലാസ്സുകള്‍ വന്നു കാണാം. കേന്ദ്രങ്ങളില്‍ കുട്ടികളുടെ പഠന സഹായത്തിനായി വാര്‍ഡ് തലത്തില്‍ അദ്ധ്യാപക കൂട്ടായ്മകള്‍ രൂപീകരിക്കുന്നുണ്ട്.

കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായുള്ള പുതിയ സാഹചര്യത്തില്‍ പണം ഇല്ലാത്തത് മൂലം ഒരു കുട്ടിക്കും പഠനം മുടങ്ങില്ല എന്ന് ഉറപ്പാക്കുമെന്ന് പുന്നയൂര്‍ക്കുളം പഞ്ചായത്ത് പ്രസിഡന്റ് എ. ഡി ധനീപ് പറഞ്ഞു. ഇതിനായി സര്‍ക്കാര്‍ നിര്‍ദ്ദേശമനുസരിച്ചുള്ള എല്ലാ നടപടികളും പഞ്ചായത്ത് സ്വീകരിക്കും.

ബന്ധപ്പെട്ട രേഖ: https://keralanews.gov.in/5062/Newstitleeng.html

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *