കൊല്ലം ജില്ലയില്‍ ഇന്നലെ ഒന്‍പത് പോസിറ്റീവ് കേസുകള്‍ കൂടി

കൊല്ലം : ജില്ലയില്‍ ഇന്നലെ (07) ഒന്‍പത് പേര്‍കൂടി കോവിഡ് പോസിറ്റീവായി സ്ഥിരീകരിച്ചു.  വെട്ടിക്കവല സ്വദേശി (29 വയസ്) മെയ് 28  ന് കുവൈറ്റില്‍ നിന്നും ഐ എക്സ് 1596 ഫ്ളൈറ്റില്‍ തിരുവനന്തപുരത്തെത്തി സ്ഥാപന നിരീക്ഷണത്തില്‍ ആയിരുന്നു. പോസിറ്റീവായി സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് പാരിപ്പള്ളി സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കല്ലുവാതുക്കല്‍ സ്വദേശിയായ 42 വയസുള്ള യുവാവ്. മെയ് 27 ന് ഐ എക്സ് 1538 ഫ്ളൈറ്റില്‍ അബുദാബിയില്‍ നിന്നും തിരുവന്തപുരത്തെത്തി. ഏഴ് ദിവസം സ്ഥാപന നിരീക്ഷണത്തിലും തുടര്‍ന്ന് ഗൃഹനിരീക്ഷണത്തിലുമായിരുന്നു. ഇന്നലെ (ജൂണ്‍ 7) പോസിറ്റീവ് ആയതോടെ പാരിപ്പള്ളി സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കല്ലുവാതുക്കല്‍ എഴിപ്പുറം സ്വദേശിയായ 51 വയസുകാരന്‍. മെയ് 27 ന് ജെ 9- 1405 വിമാനത്തില്‍ കുവൈറ്റില്‍ നിന്നും കൊച്ചിയില്‍ എത്തി. സ്ഥാപന നിരീക്ഷണത്തി ലായിരുന്ന ഇദ്ദേഹത്തിന്റെ പരിശോധനാ ഫലം പോസിറ്റീവായതോടെ പാരിപ്പള്ളി സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പത്തനാപുരം പിടവൂര്‍ സ്വദേശിനിയായ 42 വയസുള്ള യുവതി. മെയ് 27 ന് ജെ 1405 കുവൈറ്റ് വിമാനത്തില്‍ കൊച്ചിയില്‍ എത്തി. സ്ഥാപന നിരീക്ഷണത്തില്‍ ആയിരുന്ന ഇവരുടെ പരിശോധനാ ഫലം പോസിറ്റീവായി സ്ഥിരീകരിച്ചതോടെ പാരിപ്പള്ളി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍  പ്രവേശിപ്പിച്ചു.

തേവലക്കര കിഴക്കേക്കര സ്വദേശിനിയായ 33 വയസുള്ള യുവതി. ആറ് വയസുള്ള മകന്‍ എന്നിവര്‍ ഐ എക്സ് 1596 എയര്‍ ഇന്ത്യാ വിമാനത്തില്‍ കുവൈറ്റില്‍ നിന്നും മെയ് 28 ന് തിരുവനന്തപുരത്തെത്തി. ഗൃഹനിരീക്ഷണത്തിലായിരുന്ന ഇരു വരെയും രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് പാരിപ്പള്ളി സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

നെടുമ്പന സ്വദേശിയായ 46 വസ്സുള്ള യുവാവ്. മെയ് 31 ന് റിയാദില്‍ നിന്നും എ ഐ 928 ഫ്ളൈറ്റില്‍ തിരുവനന്തപുരത്തെത്തി. സ്ഥാപനനിരീക്ഷണത്തിലായിരുന്ന ഇദ്ദേഹത്തെ രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് പാരിപ്പള്ളി സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

രാമന്‍കുളങ്ങര കോട്ടൂര്‍കുളം സ്വദേശിയായ 51 വയസുള്ള വനിത. ജമ്മു കശ്മീരിലേക്ക് മെയ് 16ന് തിരികെ പോയ സൈനികന്റെ ബന്ധുവാണ് അവിടെ എത്തിയശേഷം  സൈനികന് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചിരുന്നു. സമ്പര്‍ക്ക സാധ്യതയുള്ളവരുടെ സാമ്പിളുകള്‍ പരിശോധിച്ചപ്പോഴപ്പാണ് ഇവര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. തുടര്‍ന്ന് പാരിപ്പള്ളി സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ബന്ധപ്പെട്ട രേഖ: https://keralanews.gov.in/4992/covid-19-:-kollam-report.html

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →