പാനൂര്‍: പാനൂരില്‍ ആര്‍എസ്എസ്- സിപിഎം പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ സഹോദരങ്ങളായ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു. കുറ്റേരിയിലെ ആര്‍എസ്എസ് പ്രവര്‍ത്തകരായ കുല്ലുമ്പില്‍താഴെ കനിയില്‍ നിഖിലേഷ് (29), സഹോദരന്‍ മനീഷ് (27) എന്നിവര്‍ക്കാണു പരിക്കേറ്റത്. ഞായറാഴ്ച വൈകീട്ട് അഞ്ചുമണിയോടെയായിരുന്നു സംഭവം. നിടുമ്പ്രം മുച്ചിലോട്ട് ഭഗവതി ക്ഷേത്രപരിസരത്തുള്ള ബന്ധുവീട്ടില്‍ ജോലിചെയ്യുന്നതിനിടെ സിപിഎം പ്രവര്‍ത്തകരായ എട്ടംഗസംഘം വീട്ടില്‍കയറി ആക്രമിക്കുകയായിരുന്നുവെന്ന് വീട്ടുകാര്‍ പറഞ്ഞു. വലതുകൈക്കും മുഖത്തും വെട്ടേറ്റ നിഖിലേഷിനെ തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. മര്‍ദനമേറ്റ മനീഷ് ചികിത്സ തേടി.
അക്രമികളെയും നേതൃത്വം കൊടുത്തവരെയും ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് എന്‍ ഹരിദാസ് ആവശ്യപ്പെട്ടു. സിപിഎം നിടുമ്പ്രം സൗത്ത് ബ്രാഞ്ച് കമ്മിറ്റ് അംഗം മീത്തലെ വീട്ടില്‍ ശശിയുടെ വീട്ടില്‍കയറി സാമൂഹിക വിരുദ്ധര്‍ നടത്തിയ അക്രമസംഭവത്തില്‍ സിപിഎം ചൊക്‌ളി ലോക്കല്‍ കമ്മിറ്റി പ്രതിഷേധിച്ചു.

