റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

വാഷിംഗ്ടൺ: റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതി വിലക്കി അമേരിക്ക. യു എസ് പ്രസിഡന്റ് ജോ ബൈഡനാണ് പ്രഖ്യാപനം നടത്തിയത്. റഷ്യയുടെ യുക്രൈൻ അധിനിവേശം മുൻനിർത്തിയാണ് നടപടി സ്വീകരിച്ചിരിക്കുന്നത്. റഷ്യൻ എണ്ണ, ലിക്വിഫൈഡ് നാച്വറൽ ഗ്യാസ്, കൽക്കരി തുടങ്ങിയവക്കാണ് യുഎസ് വിലക്കേർപ്പെടുത്തിയിരിക്കുന്നത്.

ഗാർഹിക ഗ്യാസ് വിലയിലടക്കം വർധനവുണ്ടാകാൻ തീരുമാനം കാരണമാകുമെങ്കിലും അമേരിക്കൻ കോൺഗ്രസിന്റെ കടുത്ത സമ്മർദത്തിന്റെ ഫലമായാണ് തീരുമാനം. യുഎസിലെ എണ്ണയുടെയും പെട്രോളിയം ഉൽപന്നങ്ങളുടെയും ഇറക്കുമതിയുടെ 10 ശതമാനത്തിൽ താഴെ മാത്രമാണ് റഷ്യയുടെ പങ്കുള്ളത്. അതുകൊണ്ട് തന്നെ തരണം ചെയ്യാനാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *