ഗൗഡാലജാറ (മെക്സിക്കോ) : പോലീസ് ക്രൂരതയിൽ കറുത്തവർഗ്ഗക്കാരനായ ജോർജ് ഫ്ലോയ്ഡ് മിനിയെ പോലീസിൽ കൊല്ലപ്പെട്ട പോലെ മെക്സിക്കോയിലും പോലീസ് കസ്റ്റഡിയിലെടുത്ത ആൾ മരിച്ചു.ഇതിനെതിരെയുള്ള പ്രതിഷേധം ആളിക്കത്തുകയാണ്.പ്രതിഷേധക്കാരെ നിയന്ത്രിക്കാൻ എത്തിയ പെട്രോളിംഗ് ഉദ്യോഗസ്ഥരുടെ മേൽ പെട്രോളൊഴിച്ച് തീകൊളുത്തി സംഭവം പ്രതിഷേധത്തിന്റെ സ്വഭാവം വ്യക്തമാക്കി.പോലീസ് അടക്കം ഭരണകേന്ദ്രങ്ങൾ ഞെട്ടിത്തരിച്ചിരിക്കുകയാണ്.
ഗൗഡാല ജാറ എന്ന പട്ടണത്തിലാണ് സംഭവം.കൊറോണ സുരക്ഷിതത്വത്തിന്റെ ഭാഗമായ മാസ്ക് ധരിക്കാതെ പൊതുസ്ഥലത്ത് കാണപ്പെട്ട ഒരു ചെറുപ്പക്കാരനെ പോലീസ് കസ്റ്റഡിയിലെടുത്തു.കസ്റ്റഡിയിൽ വെച്ച് ഇയാൾ കൊല്ലപ്പെട്ടു.
ലോപ്പസ് എന്ന യുവാവ് കസ്റ്റഡിയിൽ കൊലപ്പെട്ട സംഭവത്തിൽ വ്യാഴാഴ്ച ചർച്ച നടന്ന പ്രതിഷേധം അക്രമാസക്തം ആവുകയായിരുന്നു.നിയന്ത്രിക്കാൻ എത്തിയ പോലീസ് ഉദ്യോഗസ്ഥരിൽ ഒരാളുടെ പിന്നിൽ നിന്നും പെട്രോൾ ഒഴിച്ച് തീകൊളുത്തുകയായിരുന്നു.പരിസരത്തുള്ള വാഹനങ്ങൾക്കും പ്രതിഷേധക്കാർ തീവെച്ചു.

