ന്യൂഡല്‍ഹി: അവശ്യനിയമത്തിന്റെ പട്ടികയില്‍നിന്ന് കൂടുതല്‍ കാര്ഷികോല്പന്നങ്ങള് ഒഴിവാക്കി. ഭക്ഷധാന്യങ്ങള്‍, പയര്‍വര്‍ഗങ്ങള്‍, ഭക്ഷ്യ എണ്ണ, സവാള, ഉരുളകിഴങ്ങ് എന്നീ ഉല്പന്നങ്ങളെയാണ് അവശ്യസാധനങ്ങളുടെ പട്ടികയില്‍ നിന്ന് നീക്കാന്‍ കേന്ദ്രമന്ത്രിസഭാ യോഗം തീരുമാനിച്ചത്. ഇതിനൊപ്പം വിദേശികള്‍ക്ക് ഇന്ത്യയിലേക്ക് വരാനുള്ള യാത്രാവിലക്ക് ഭാഗികമായി നീക്കാനും തീരുമാനമായി.
ഭക്ഷ്യധാന്യങ്ങളും മറ്റും അവശ്യസാധനങ്ങളുടെ പട്ടികയില്‍നിന്ന് ഒഴിവാക്കുന്നതോടെ അവശ്യസാധനങ്ങള്‍ക്കുള്ള നിയന്ത്രണങ്ങള്‍ ഈ ഉല്പന്നങ്ങള്ക്ക് ബാധകമാവുകയില്ല. ഇവ ശേഖരിക്കാനും ആര്‍ക്കുവേണമെങ്കിലും വില്‍ക്കാനും കയറ്റുമതിചെയ്യാനും കര്ഷകന് സ്വാതന്ത്ര്യം ലഭിക്കും. നിക്ഷേപങ്ങള്‍ ശക്തിപ്പെടുത്താന്‍ കാബിനറ്റ് സെക്രട്ടറി അധ്യക്ഷനായി സെക്രട്ടറിതല സമിതിക്കും രൂപം നല്കി.

