റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഹാരിസണ്‍ മലയാളം പ്ലാന്റേഷന്റെ കൈവശമുളള മൂന്നരയേക്കര്‍ ഭൂമി അന്യം നില്‍പ്പുഭൂമിയായി തുടരാന്‍ ഹൈക്കടതി ഉത്തരവ്‌

February 15, 2022 - 8:44 am

കൊല്ലം : കൊല്ലം പളളിത്തോട്ടത്ത്‌ റവന്യൂ വകുപ്പ്‌ ഏറ്റൈടുത്ത അന്യം നില്‍പ്പ്‌ ഭൂമിയില്‍ തല്‍സ്ഥിതി തുടരാന്‍ ഹൈക്കോടതി ഉത്തരവ്‌. സ്വാതന്ത്ര്യാനന്തരം ഹാരിസണ്‍ കൈപ്പിടിയിലാക്കി വച്ചിരുന്ന ഭൂമി അന്യം നില്‍പ്പുഭൂമിയെന്ന വ്യസ്ഥയില്‍ ഉള്‍പ്പെടുത്തി രണ്ടുമാസം മുമ്പ്‌ റവന്യൂ വകുപ്പ്‌ ഏറ്റെടുത്തിരുന്നു. എന്നാല്‍ ഭൂമി തങ്ങള്‍ക്ക്‌ അവകാശപ്പെട്ടതാണെന്ന്‌ ചൂണ്ടിക്കാട്ടി ഹാരിസണ്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

തുര്‍ന്നാണ്‌ തല്‍സഥിതി തുടരാനുളള ഹൈക്കോടതിയുടെ ഉത്തരവ്‌. പതിറ്റാണ്ടുകളായി ഭൂമിക്ക്‌ കരം അടക്കുന്നില്ല. റീസര്‍വേ രേഖകളില്‍ ഭൂമി ബ്രിട്ടീഷ്‌ പൗരന്റെ ഉടമസ്ഥതയിലുളളതാണ്‌ തുടങ്ങിയ രേഖകള്‍ സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു.

ബ്രിട്ടീഷ്‌ ഭരണകാലത്ത് ഡങ്കണ്‍ സായിപ്പിന്റെ ഉടമസ്ഥതയിലായിരുന്നു പളളിത്തോട്ടത്തെ ഈ ഭൂമി. അദ്ദേഹത്തിന്റെ വീടും വിശ്രമ കേന്ദ്രവും അടക്കമുളള നിര്‍മ്മിതികളാണ്‌ ഇവിടെയുളളത്‌. സ്വാതന്ത്ര്യാനന്തരം സായിപ്പ്‌ ഇവിടെനിന്നും മടങ്ങിയതോടെ ഹാരിസണ്‍ മലയാളം ഭൂമി കൈവശപ്പെടുത്തുകയായിരുന്നു.

അടുത്തിടെ ഉപേക്ഷിക്കപ്പെട്ട ഭൂമികളുടെ രേഖകള്‍ കണ്ടെത്താനുളള നടപടികളുടെ ഭാഗമായി നടത്തിയ പരിശോധനയിലാണ്‌ റീസര്‍വേയില്‍ ഈ ഭൂമി ഡങ്കണ്‍ സായിപ്പിന്റെ പേരിലാണെന്ന്‌ കണ്ടെത്തിയത്‌. തുടര്‍ന്ന്‌ റവന്യൂ വകുപ്പ്‌ ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട്‌ പത്രപ്പരസ്യം നല്‍കിയെങ്കിലും ആറുമാസം കഴിഞ്ഞിട്ടും ആരും എത്തിയിരുന്നില്ല. തുടര്‍ന്ന്‌ റവന്യൂ വകുപ്പ്‌ ഭൂമി ഏറ്റൈടുക്കുകയായിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *