മലയാള സിനിമ പ്രേക്ഷകരുടെ ഇഷ്ട താരം മീര ജാസ്മിൻ
ആറു വര്‍ഷത്തെ നീണ്ട ഇടവേളയ്ക്കുശേഷം അഭിനയത്തിലേക്ക് തിരിച്ചെത്തുന്നു. കുടുംബ പ്രേക്ഷകരുടെ സംവിധായകനായ സത്യന്‍ അന്തിക്കാടിന്റെ ‘മകള്‍’ എന്ന ചിത്രത്തിലൂടെയാണ് മീര വീണ്ടും അഭിന ജീവിതത്തിലേക്കെത്തുന്നത്.
മടങ്ങിവരവില്‍ ഇന്‍സ്റ്റഗ്രാമിലും ആക്ടീവായിരിക്കുകയാണ് താരം.
ഇപ്പോഴിതാ, ചിത്രത്തിന്റെ ലൊക്കേഷനില്‍ നിന്നുള്ള ഒരു വീഡിയോ പങ്കുവെച്ചിരിക്കുകയാണ് മീര ജാസ്മിന്‍. താരത്തിനൊപ്പം നടന്‍ ജയറാമും സംവിധായകന്‍ സത്യന്‍ അന്തിക്കാടും അദ്ദേഹത്തിന്റെ മകന്‍ അനൂപ് സത്യനും വീഡിയോയില്‍ ഉണ്ട്.
ജയറാം നായകനായ ഈ ചിത്രത്തിന്റെ ഷൂട്ടിങ്ങ് അടുത്തിടെ പൂര്‍ത്തിയായിരുന്നു
2016 ല്‍ പുറത്തിറങ്ങിയ പത്ത് കല്‍പനകളിലാണ് മീരയെ പ്രധാന വേഷത്തില്‍ അവസാനമായി കണ്ടത്. അതിനുശേഷം 2018 ല്‍ പുറത്തിറങ്ങിയ പൂമരം സിനിമയില്‍ അതിഥിവേഷത്തിലും മീര എത്തിയിരുന്നു.

